കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്: മൂന്നില്‍ ഒന്ന് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകത്തില്‍ വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികളില്‍ മൂന്നില്‍ ഒന്നും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ഗ്ലോബല്‍ ന്യൂട്രീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുള്ളത്. പോഷകാഹാര കുറവ് ഉള്‍പ്പെടെയുള്ള കാരണത്താല്‍ 46 മില്യന്‍ കുട്ടികള്‍ക്കാണ് ഇന്ത്യയിള്‍ വളര്‍ച്ചാ മുരടിപ്പുള്ളത്.
25.5 മില്യന്‍ കുട്ടികള്‍ക്ക് ആവശ്യമായ തൂക്കമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയ (13.9 മില്യന്‍), പാകിസ്താന്‍ (10.7 മില്യന്‍) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിറകെയുള്ളത്. ഇന്ത്യയിലെ വളര്‍ച്ചാ മുരടിപ്പിന് കാരണമാവുന്നതിന് അനീമിയ, ജനനിരക്ക് കുറവ്, വികസനമില്ലായ്മ തുടങ്ങിയവയാണ്.
140 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആഗോള ആരോഗ്യ സംവിധാനത്തിന് ഗുരതരമായ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ഗ്ലോബല്‍ ന്യൂടീഷനിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷത്തിലും റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്.
പോഷാകാഹാരക്കുറവ് കുട്ടികളുടെ ശാരീരികമായും മാനസികമായുമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് നീതി ആയോഗ് അംഗം ഡോ. ബസന്ത കുമാര്‍ കര്‍ പറഞ്ഞു. ഇത്തരം കുട്ടികള്‍ വളരുമ്പോള്‍ ജോലികള്‍ക്കായി ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ഇത്തരം റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യയിലെ കര്‍ഷക സംഘടനയായ മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍ നേതാവ് നിഗില്‍ ഡേ പറഞ്ഞു.
ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സാമ്പത്തികമായ വളര്‍ച്ചകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്നും പോഷകാഹരക്കുറവ്, ഭക്ഷ്യ സുരക്ഷയില്ലായ്മ എന്നിവയെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."