ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്; ഭരണനിര്‍വഹണത്തിന് പ്രത്യേക നിയമം വേണം: നാലാഴ്ചയ്ക്കകം നിയമ നിര്‍മാണം നടത്തണമെന്നും സുപ്രിം കോടതി
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രിംകോടതി. പന്തളം രാജകുടുംബം സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ഥാടകരെത്തുന്ന സ്ഥലമാണിത്. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും സുപ്രിംകോടതി വ്യക്തമാക്കി. നാലാഴ്ചയ്ക്കകം നിയമ നിര്‍മാണം നടത്തണമെന്നും ജനുവരി മൂന്നാംവാരം പുതിയ നിയമം ഹാജരാക്കാന്‍ സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണനിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് പന്തളം രാജകുടുംബം ഹരജി സമര്‍പ്പിച്ചത്.
വിഷയത്തില്‍ കരട് ബില്‍ സര്‍ക്കാര്‍ ഹാജരാക്കി. കരടില്‍ മൂന്നിലൊന്ന് സ്ത്രീസംവരണം നല്‍കിയതില്‍ കോടതിക്ക് സംശയം പ്രകടിപ്പിച്ചു. ഏഴംഗ വിശാല ബെഞ്ച് മറിച്ചൊരു തീരുമാനമെടുത്താല്‍ വനിതകളെ എങ്ങനെ നിയമിക്കാനാകുമെന്ന് ജസ്റ്റിസ് രമണ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."