രാഷ്ട്രീയ പ്രേരിത ശിക്ഷാ നടപടിക്കെതിരെ അധ്യാപകരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും
മണ്ണാര്‍ക്കാട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, മതപഠന ക്ലാസ്സില്‍ പങ്കെടുത്തതിന് ശിക്ഷാ നടപടിക്ക് വിധേയനായ കെ.എസ്.ടി.യു ഉപജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ചതുരാലയുടെ ക്രമവിരുദ്ധ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ വല്‍ക്കരണവും അധ്യാപക ദ്രോഹ നടപടികളും ചെറുത്തു തോല്‍പ്പിക്കുമെന്നും അധ്യാപകരെ രാഷ്ട്രീയ ചട്ടുകമാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സംയുക്ത അധ്യാപക സമിതി ചെയര്‍മാന്‍ പി.ഹരിഗോവിന്ദന്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. ഇടതു സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന മതസ്വാതന്ത്ര്യ നിഷേധവും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരായ രാഷ്ട്രീയ പകപോക്കലുകളും മതേതര ജനാപത്യ മൂല്യങ്ങളുടെ തികഞ്ഞ ലംഘനമാണെന്ന് കളത്തില്‍ അഭിപ്രായപ്പെട്ടു.ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷറഫ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ ടി.എ.സിദ്ദീഖ്,റഷീദ് ആലായന്‍, നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം, ജനറല്‍ സെക്രട്ടറി സി.മുഹമ്മദ്ബഷീര്‍,സംയുക്ത അധ്യാപക സമിതി നേതാക്കളായ വി.സുകുമാരന്‍, ഹമീദ് കൊമ്പത്ത്, പി.കുഞ്ഞലവി,കരീം പടുകുണ്ടില്‍, കെ.ജി.ബാബു,കെ.വേണുഗോപാല്‍,സിദ്ദീഖ് പാറോക്കോട്, കെ.എന്‍.എം. ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.എം.അബ്ദുല്‍ജലീല്‍,എം.പി.സാദിഖ്, പി.ഹംസ, കെ.എച്ച്. ഫഹദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.എം.അലി അസ്ഗര്‍,കെ.അബൂബക്കര്‍,കെ.പി.എ.സലീം,കെ.ടി.ജലീല്‍, കെ.പി.നീന,റഷീദ് ചതുരാല,പി.സി.എം.അഷറഫ് പ്രസംഗിച്ചു.കോടതിപ്പടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചിനും തുടര്‍ന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണക്കും സലീം നാലകത്ത്,ടി.കെ.എം.ഹനീഫ, സി.എച്ച്.സുല്‍ഫിക്കറലി,കെ.എ.മനാഫ്, കെ.യൂനുസ് സലീം,പി.പി.ഫിറോസ്,കെ.എം.സാലിഹ,കെ.സാബിറ, മന്‍സൂബ അഷറഫ്, വി.മുസ്തഫ,ഹംസ നാട്ടുകല്‍,പി.അന്‍വര്‍ സാദത്ത്, കെ.വി.ഇല്യാസ്, കെ.പി.ഹാരിസ്, ടി.പി.സലീം,കെ.സഫിയ,പി.എം.മുസ്തഫ,സി.കെ.റിയാസ്,കെ.കെ.നജ്മുദ്ദീന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."