HOME
DETAILS

വനമേഖലയിലെ ആനകളുടെ ശാസ്ത്രീയ കണക്കെടുപ്പ് നടത്തുമെന്ന് ജില്ലാ വികസന സമിതി യോഗം:ആനകള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ മുന്നൊരുക്കം

  
backup
July 29 2017 | 20:07 PM

%e0%b4%b5%e0%b4%a8%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a8%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4

പാലക്കാട്:    ആനകള്‍ ജനപദങ്ങളിലേയ്ക്ക് ഇറങ്ങുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ഇതിനായി  വനമേഖലയിലെ ആനകളെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ.യുടെ പ്രതിനിധി എന്‍.അനില്‍കുമാര്‍ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. മലമ്പുഴ നിയോജമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് ആനശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ഗവേഷണ വിഭാഗത്തിന്റെ സഹായം തേടി ആനകളുടെ കണക്കെടുക്കും. തുടര്‍ന്ന് ആവാസകേന്ദ്രത്തിന് താങ്ങാന്‍ കഴിയുന്നതിലധികം ആനകളുണ്ടെങ്കില്‍ മറ്റ് പ്രദേശങ്ങളിലേയ്ക്ക് മാറ്റും. ഇത് വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വജയിച്ചതായി കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ. പറഞ്ഞു. നേരത്തെ വനംവകുപ്പ് ഇത്തരത്തില്‍ കടുവകളുടെ കണക്കെടുപ്പ് നടത്തിയിരുന്നു.    നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള 18 കോടി രൂപ കേന്ദ്രത്തില്‍ നിന്നും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ.യുടെ പ്രമേയവും യോഗം അംഗീകരിച്ചു.
കൈത്തറിതൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകളും വരുമാനവും ലഭ്യമാക്കുന്നതിന് മുന്നോടിയായി പ്രത്യേക യോഗം ചേരും.ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് ഉറപ്പാക്കും. ആഫ്രിക്കന്‍ മൂഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇത്തരം കൃഷി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പുതുപ്പരിയാരം കെല്‍ നവീകരണം ത്വരിതപ്പെടുത്തും.  വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റികളുടെ നിലവില്‍ ഉപയോഗിക്കാത്ത ഭൂമി ഫലപ്രദമായി വിനിയോഗിക്കുന്നതിന് നടപടിയെടുക്കും.  മലമ്പുഴ കുടിവെള്ള പദ്ധതിക്കുള്ള 75 ലക്ഷത്തിന്റെ   റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പുതുപ്പരിയാരം പി.എച്ച്.സി. കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട വിശദമായ പ്രൊജക്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആലത്തൂരില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങുന്നത് സംബന്ധിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. മുതുതല-കൊപ്പം പഞ്ചായത്തുകളില്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് മലയന്‍ സമുദായത്തിലുള്‍പ്പെടുത്തി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പരിഗണിക്കും.    എം.എല്‍.എ.മാരായ കെ.കൃഷ്ണന്‍ഡകുട്ടി, കെ.ഡി.പ്രസേനന്‍, മുഹമ്മദ് മുഹ്‌സിന്‍, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍നാന്‍ വി.എസ്.അച്ചുതാനന്ദന്റെ പ്രതിനിധി അനില്‍കുമാര്‍,ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എലിയാമ്മ നൈനാന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago