എടപ്പാള്‍-നീലിയാട് റോഡ് നിര്‍മാണം വീണ്ടും നിലച്ചു
എടപ്പാള്‍: നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍മാണം പുനരാരംഭിച്ച എടപ്പാള്‍ നീലിയാട് റോഡ് നിര്‍മാണം വീണ്ടും നിലച്ചു. കഴിഞ്ഞ ആഴ്ചയാണ് നിര്‍മാണം പുനരാരംഭിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മാണവും നിലച്ചു. പൊടി ശല്യം നിയന്ത്രിക്കുന്നതിനായി രണ്ട് നേരങ്ങളില്‍ റോഡ് നനക്കുക മാത്രമാണ് നിലവില്‍ നടക്കുന്നത്.
റോഡിന്റെ ഇരുവശങ്ങളും മെറ്റലിട്ട് ഉയര്‍ത്തുന്ന ജോലികളാണ് നടന്നിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് നാല് കോടി രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പ് നാലര കിലോമീറ്റര്‍ ദൂരമുള്ള റോഡ് നിര്‍മാണത്തിന് തുടക്കമിട്ടത്. വട്ടംകുളം അങ്ങാടി നവീകരണത്തിനും ഇതുവഴി തുടക്കമിട്ടിരുന്നു.
ഇതിന്റെ ഭാഗമായി പഴയ റോഡ് പൂര്‍ണമായും പൊളിച്ചു നീക്കി.ഇതോടെ റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. നിര്‍മാണം പാതി വഴിയില്‍ നിലച്ചതിനാല്‍ ചെളിയും പൊടിയും മൂലം ഇതുവഴിയുള്ള യാത്ര ദുരിതമായി.
ഇത് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതം വിതച്ചു. ആദ്യഘട്ടമായി റോഡിന് ഇരുവശമുള്ള കാന നിര്‍മാണം ആരംഭിച്ചെങ്കിലും പലയിടത്തും ഇവയും പൂര്‍ത്തിയായിരുന്നില്ല.
എന്നാല്‍ നിര്‍മിച്ച കാനകള്‍ മൂടാത്തതിനാല്‍ കാനയില്‍ വീണ് ആളുകള്‍ക്ക് പരിക്ക് പറ്റുന്നതും പതിവായിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഒരു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. ആ വാഗ്ദാനമാണ് ഇപ്പോള്‍ പാഴാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."