HOME
DETAILS
MAL
പൊലിസ് സ്റ്റേഷന് ബോര്‍ഡുകളില്‍ മലയാളവും ഇംഗ്ലീഷും ഹിന്ദിയും
backup
July 29 2017 | 20:07 PM
വടക്കാഞ്ചേരി : പൊലിസ് സ്റ്റേഷന് ബോര്‍ഡുകള്‍ക്ക് പുതുമോടി .വിശാലമായ ബോര്‍ഡുകളില്‍ ഇനി മലയാള സ്ഥലനാമത്തോടൊപ്പം ഇംഗ്ലീഷും, ഹിന്ദിയും ഉണ്ടാകും.
നാടാകെ ഇതര സംസ്ഥാനക്കാര്‍ വിവിധ മേഖലകളില്‍ നിറഞ്ഞതോടെയാണ് പൊലിസ് സ്റ്റേഷന് ബോര്‍ഡുകളില്‍ ഹിന്ദി അനിവാര്യമായത്.
കേരളത്തില്‍ അടുത്ത കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഇതര സംസ്ഥാനക്കാരെ സംബന്ധിച്ചുള്ള വ്യവഹാരങ്ങള്‍ വ്യാപകമായതോടെയാണ് ആഭ്യന്തര വകുപ്പ് പൊലിസ് സ്റ്റേഷന്ബോര്ഡുകള് സമൂലം പരിഷ്കരിക്കാന്‍ തീരുമാനമെടുത്തത്.
ഇതിന്റെ ഭാഗമായി പഴയ ബോര്‍ഡുകള്‍ അഴിച്ച് മാറ്റി പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ച് വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."