ബയോഗ്യാസിനു ശേഖരിച്ച പൈസ തിരിച്ച് നല്‍കും
പാവറട്ടി : ശുചിത്വ മിഷന്റെ ഭാഗമായി പാവറട്ടി പഞ്ചായത്തില്‍ നടപ്പിലാക്കാനിരുന്ന ബയോഗ്യാസ് പദ്ധതി ഉപേക്ഷിക്കുന്നു. പാവറട്ടി കൃഷി ഭവനായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇതിനായി ജനങ്ങളില്‍ നിന്നും 1662 രൂപ വീതം 92 പേരില്‍ നിന്നും ഫണ്ട് ശേഖരിച്ചു.
ഇതില്‍ പാവറട്ടി പഞ്ചായത്തിലെ ഒന്ന് മുതല്‍ നാല് വരെ വാര്‍ഡുകളിലെ 25 പേര്‍ക്ക് ബയോഗ്യാസ് നല്‍കുകയും ചെയതു. ശേഷിക്കുന്ന 67 പേരുടെ വിഹിതം പൂര്‍ണമായും ബാങ്ക് അക്കൗണ്ട് വഴികൊടുത്ത് തീര്‍ക്കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ചാവക്കാട്ടെ എസ്.ബി.ഐ യുമായി പൂര്‍ത്തികരിച്ചതായും കൃഷി ഓഫിസര്‍ കെ. ബിന്ദു പറഞ്ഞു.
ശുചിത്വമിഷന് കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ കഴിയാതെ പോയതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായതെന്നും കൃഷി ഓഫിസര്‍ പറഞ്ഞു.
പണം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ അടുത്ത ആഴ്ച മുതല്‍ ലഭ്യമായി തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."