ഏഷ്യാ പെസഫിക് ഉച്ചകോടിയില്‍ നിന്ന് ബി.ജെ.പി നേതാവിനെ പുറത്താക്കി
ഫ്നോം പെന്‍(കംബോഡിയ): കശ്മിരിനെ കുറിച്ചുള്ള പാക് അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് കംബോഡിയയില്‍ നടക്കുന്ന ഏഷ്യാ പെസഫിക് ഉച്ചകോടിയില്‍ നിന്ന് ബി.ജെ.പി നേതാവിനെ പിടിച്ചു പുറത്താക്കി. ബി.ജെ.പി നേതാവ് വിജയ് ജോളിയെയാണ് പുറത്താക്കിയത്.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇതിന്റെ വിഡിയോ ദൃശ്യത്തില്‍ പ്രസംഗപീഠത്തിനടുത്തേക്കു ചെന്ന് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ജോളിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു പുറത്തേക്കുതള്ളിക്കൊണ്ടുപോകുന്നതു കാണാം.
കശ്മിരില്‍ ഇന്ത്യന്‍ ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂരി പറഞ്ഞത്. ഇതിനിടെ ജോളി എഴുന്നേറ്റുനിന്ന് കശ്മിര് ഈ ഉച്ചകോടിയുടെ വിഷയമല്ല, ഇതു ശരിയല്ല എന്നിങ്ങനെ പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് ജോളിയ തള്ളി പീസ് പാലസിലെ സമ്മേളനഹാളിനു പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു. കശ്മിര് വിഷയം ഇന്ത്യ ആഭ്യന്തരവിഷയമായി കാണുമ്പോള്‍ ലഭ്യമായ വേദികളിലെല്ലാം അവിടുത്തെ പ്രശ്നങ്ങള്‍ ഉന്നയിക്കുകയെന്ന നിലപാടാണ് പാകിസ്താന് സ്വീകരിച്ചുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."