ടഗ്ഗ് കടലില്‍ മുങ്ങി: വിഴിഞ്ഞം തുറമുഖം ആശങ്കയില്‍
കോവളം: വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ്ഗ് കടലില്‍ താഴ്ന്നത് ആശങ്കയില്‍. വന്‍ ദുരന്തം ഒഴിവായെങ്കിലും തുറമുഖ മേഖല സുരക്ഷാ ഭീഷണിയിലാണ്. ടഗ്ഗിലുള്ള അയ്യായിരം ലിറ്ററോളം വരുന്ന ഡീസലും ഓയിലും ഏതു നിമിഷവും ചോര്‍ന്നൊലിക്കാമെന്നതാണ് ആശങ്കക്ക് കാരണം. ഇന്ധന ടാങ്ക് ചോര്‍ന്നാല്‍ അത് മത്സ്യസമ്പത്തിനെയും കടലിന്റെ ആവാസ വ്യവസ്ഥയെയും ബാധിക്കുമെന്നതും തുറമുഖ പ്രദേശത്ത് വലിയ അപകടത്തിന് കാരണമാകുമെന്നതാണ് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത്. ടഗ്ഗ് ഏറെക്കുറെ മുങ്ങിത്താഴ്ന്ന അവസ്ഥയിലാണ് . ടഗ്ഗില്‍ നിന്ന് ഇന്ധനം ചോര്‍ന്നൊലിച്ചതോടെ ദുരന്തനിവാരണ സേനാ വിഭാഗവും മലിനീകരണ നിയന്ത്രണ വിഭാഗവും പോര്‍ട്ടിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഉന്നതരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മൂന്ന് വര്‍ഷം മുന്‍പ് ഗുജറാത്തിലേക്ക് പോകുന്നതിനിടയില്‍ വെള്ളവും ഇന്ധനവും തീര്‍ന്നതോടെ വിഴിഞ്ഞത്ത് സഹായം തേടിയെത്തിയ ടഗ്ഗാണ് അധികൃതരെ മുള്‍ മുനയിലാക്കിയിരിക്കുന്നത്. മുംബൈയിലെ അഫേബില്‍ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രഹ്‌മേശ്വര എന്ന കൂറ്റന്‍ ടഗ്ഗാണ് ഇന്നലെ പുലര്‍ച്ചയോടെ പുതിയ വാര്‍ഫിന് സമീപം മറിഞ്ഞ് കടലില്‍ താഴ്ന്നത്.
കമിഴ്ന്ന് വീണ ടഗ്ഗിലെ വലിയ കാനുകളില്‍സൂക്ഷിച്ചിരുന്ന ഓയില്‍ വെള്ളത്തില്‍ പടര്‍ന്നതോടെ കോസ്റ്റ്ഗാര്‍ഡും വിഴിഞ്ഞത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രാസപദാര്‍ഥം ചേര്‍ന്ന മിശ്രിതം തളിച്ചു. കടലിലേക്ക് പതിച്ച ഓയില്‍ കാനുകളെ പോര്‍ട്ട് അധികൃതര്‍ നീക്കം ചെയ്‌തെങ്കിലും ടഗ്ഗിലെ ഡീസല്‍ നീക്കം ചെയ്യാന്‍ കൊല്ലത്ത് നിന്നെത്തിയ തുറമുഖ വകുപ്പിലെ എഞ്ചിനീയറിങ് വിഭാഗത്തിനായില്ല. തുടര്‍ന്ന് പോര്‍ട്ട് ഡയറക്ടര്‍ ഇടപെട്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സഹായം തേടിയിരിക്കുകയാണ്. വര്‍ഷങ്ങളായി ഉടമസ്ഥര്‍ ഉപേക്ഷിച്ച കടല്‍യാനത്തെ ലേലം ചെയ്യാനുള്ള നടപടികള്‍ സജീവമായി നടക്കുന്നതിനിടെയാണ് അപകടം. വിഴിഞ്ഞം തീരത്ത് സഹായം തേടിയെത്തിയതു മുതല്‍ ശമ്പളമില്ലാതായതെ ആഹാരത്തിന് പോലും ബുദ്ധിമുട്ടായതോടെ ജീവനക്കാരില്‍ ഭൂരിഭാഗവും അധികൃതരുടെ അനുമതിയില്ലാതെ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ടഗ്ഗിനെ ഇവിടെ നിന്ന് കൊണ്ടു പോകണമെന്ന് പോര്‍ട്ട് അധികൃതര്‍ പല പ്രാവശ്യംനല്‍കിയ മുന്നറിയിപ്പുകളും ഉടമസ്ഥര്‍ അവഗണിച്ചു. ആരും തിരിഞ്ഞ് നോക്കാതെ വന്ന ടഗ്ഗ് നിരവധി തവണ നങ്കൂരം തകര്‍ത്ത് ഒഴുകിയത് അധികൃതരെ വെള്ളം കുടിപ്പിച്ചിരുന്നു. ഒടുവില്‍ വിഴിഞ്ഞം തുറമുഖത്തെ പുതിയ വാര്‍ഫിന് പടിഞ്ഞാറ് ഭാഗത്തായി നിരവധി കൂറ്റന്‍ വടങ്ങള്‍ കൊണ്ട് ബന്ധിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."