ഓഖി ദുരന്ത പാക്കേജ് നടപ്പിലാക്കണം: ബിന്ദുകൃഷ്ണ
കൊല്ലം: ഓഖി ദുരന്തം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും നാളിതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓഖി ദുരന്ത പാക്കേജ് നടപ്പാക്കത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ആരോപിച്ചു.
അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഓഖി ദിനാചരണവും ഓഖിയില്‍ നിന്ന് രക്ഷപെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഉപഹാരം നല്‍കുന്ന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഓഖി വന്നതിന് ശേഷം സര്‍ക്കാര്‍ നടപ്പാക്കുന്ന മത്സ്യബന്ധന നിരോധനവും അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ നിയന്ത്രണവും മൂലം തൊഴിലാളികള്‍ക്ക് കടലില്‍ പോവാനാവാത്ത സ്ഥിതിയാണ്.
തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ പറ്റാത്ത ദിവസങ്ങളില്‍ ഒരോ മത്സ്യത്തൊഴിലാളികള്‍ക്കും 1000 രൂപവീതം വിതരണം ചെയ്യണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."