HOME
DETAILS

രാഖിയുടെ മരണം: വിദ്യാര്‍ഥി പ്രതിഷേധം ശക്തം

  
backup
November 30 2018 | 04:11 AM

%e0%b4%b0%e0%b4%be%e0%b4%96%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ, എ.ഐ.എസ്.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം കോളജ് കവാടത്തില്‍ പൊലിസ് തടഞ്ഞു. പ്രതിഷേധക്കാര്‍ കോളജിന്റെ ബോര്‍ഡ് തല്ലിത്തകര്‍ത്തു. കോളജിലേക്ക് കല്ലേറുമുണ്ടായി. ഇതേസമയംതന്നെ പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്ന് കോളജിലെത്തി അക്രമം നടത്തി. സെക്യൂരിറ്റിക്ക് ഇരിക്കാനായി സ്ഥാപിച്ചിരുന്ന കെട്ടിടത്തിലെ ചില്ല് അടിച്ചു തകര്‍ത്തു. കസേരകള്‍ അടക്കമുള്ള മറ്റു ഉപകരണങ്ങള്‍ നശിപ്പിച്ചു.
കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടാകുകയും പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ ചാടിക്കടക്കുകയും ചെയ്തു. കോളജിനുള്ളിലേക്ക് കടന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തിവീശി. വിദ്യാര്‍ഥികള്‍ക്കെതിരേ നടത്തിയ പൊലിസ് നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു.
വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫാത്തിമകോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. പ്രതിഷേധപ്രകടനത്തില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പഠനത്തില്‍ മിടുക്കിയായിരുന്ന രാഖിയുടെ ചുരിദാറിന്റെ ഷാളില്‍ കുറിച്ചിരുന്നത് പരീക്ഷയുമായി ബന്ധപ്പെട്ട് കോപ്പിയടിക്കുന്നതിനാണെന്ന് ആരോപിച്ച് കോളജിലെ താത്കാലിക അധ്യാപിക സ്‌ക്വാഡിനെ വിവരമറിയിച്ചിരുന്നു. സ്‌ക്വാഡംഗം രാഖിയെ ഓഫിസിലേക്ക് കൂട്ടികൊണ്ട് പോകുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഡീബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടുകാര്‍ വരുന്നത് കാത്തുനില്‍ക്കാതെ രാഖി കോളജില്‍ നിന്ന് ഇറങ്ങി പോകുകയും ഒന്നരകിലോമീറ്റര്‍ അകലെ എ.ആര്‍ ക്യാംപിന് സമീപം ട്രെയിനിന് മുന്നിലേക്ക് ചാടി മരിക്കുകയുമായിരുന്നു.

 

സ്വയം ഭരണത്തിന്റെ പേരില്‍ അതിരുകടന്ന ശകാരം ആത്മഹത്യക്ക് കാരണമായി


കൊല്ലം: സ്വയം ഭരണ സ്ഥാപനമായതിനാല്‍ കേരളാ യൂനിവേഴ്‌സിറ്റിയുടെ നിയന്ത്രണങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലുള്ള മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും അതിരുവിട്ട പെരുമാറ്റമാണ് രാഖി കൃഷ്ണയുടെ മരണത്തില്‍ കലാശിച്ചതെന്ന് ആക്ഷേപം.
നിരവധി വിദ്യാര്‍ഥികള്‍ സമാനമായ പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങിയതായി പരാതികള്‍ ഉയരുന്നുണ്ട്. അധ്യാപകരുടെ അതിരു കടന്ന ശകാരവും പരീക്ഷയില്‍ നിന്ന് അയോഗ്യയാക്കുമെന്ന ഭീതിയുമാണ് രാഖി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ചുരിദാറിലെ പേനകൊണ്ടുള്ള എഴുത്ത് ഇന്നലത്തെ പരീക്ഷയുമായി ബന്ധമുള്ളതല്ലെന്നും സഹപാഠികള്‍ പറഞ്ഞു.
കോപ്പിയടിച്ചതിന് പിടിച്ചാല്‍ തന്നെ ഇത്രയധികം പ്രാകൃതമായി പ്രശ്‌നം കൈകാര്യം ചെയ്യേണ്ടതില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. രക്ഷിതാക്കളെ വിളിച്ചു വരുത്തിയ മാനേജ്‌മെന്റിന് അവരെത്തും വരെ പെണ്‍കുട്ടിയെ സുരക്ഷിതയായി നോക്കാനുള്ള ബാധ്യതയുണ്ടെന്നാണ് പൊതുവെ ഉയരുന്ന വികാരം.കോളജ് അധികൃതരുടെ വീഴ്ചയും നിര്‍ദയമായ പെരുമാറ്റവുമാണ് രാഖിയുടെ മരണത്തിന് കാരണമെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കോളജ് ഗേറ്റ് പുറത്തുനിന്ന് പൂട്ടിയായിരുന്നു പ്രതിഷേധം. വിവരമറിഞ്ഞ് വന്‍ പൊലിസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോളജ് അധികൃതര്‍ തയാറായില്ല.

കോളജ് അടച്ചു; പരീക്ഷകളും മാറ്റി

കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് പ്രിന്‍സിപ്പല്‍ വിന്‍സന്റ് ബി നെറ്റോ അറിയിച്ചു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ എല്ലാ പരീക്ഷളും മാറ്റിവച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും പ്രിന്‍സിപ്പല്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  12 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  12 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  12 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  12 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  12 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  12 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  12 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  12 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  12 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  12 days ago