HOME
DETAILS
MAL
പന്തീരങ്കാവ് ബൈപ്പാസിനെ മാലിന്യ മുക്തമാക്കണം: മുസ്ലിം യൂത്ത് ലീഗ്
backup
July 29 2017 | 21:07 PM
കുന്നത്തുപാലം: രാമനാട്ടുകര തൊണ്ടയാട് ബൈപ്പാസിലെ പന്തീരങ്കാവ് പ്രദേശത്ത് ബൈപ്പാസിന്റെ ഇരുവശങ്ങളിലായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ ബൈപ്പാസില്‍ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ എടുത്ത് മാറ്റുവാനും അധികാരികള്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷംസുദ്ധീന് പി ഉദ്ഘാടനം ചെയ്തു. ജംനാസ് കെ അദ്ധ്യക്ഷനായി. അബ്ദുല്‍ റഷീദ് പി.എം, ജുനൈദ് ഒ, സുഹൈല്‍ പി.പി, അബ്ദുല്‍ റഷീദ്, സജീര്‍ പി എം, റഫീക്ക്, റമീസ് അലി, മുനീര്‍ കെ ടി, ഷഫീക്ക് എം, നൗഫല്‍ എം, നവാസ് പി, നിഹാല്‍ സി എന്നിവര്‍ സംസാരിച്ചു. ടി പി എം സാദിക്ക് സ്വാഗതവും അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."