ലോക്‌സഭാ തെരഞ്ഞെടുപ്പ് തെറ്റ് തിരുത്താനുള്ള അവസരം: സാദിഖലി ശിഹാബ് തങ്ങള്‍
തലശ്ശേരി: വിശ്വാസികള്‍ക്ക് തെറ്റ് തിരുത്താനുള്ള അവസരമാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷം പീഡിക്കപ്പെട്ടാലേ രാജ്യം രക്ഷപ്പെടൂ എന്നാണ് ബി.ജെ.പി തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യമാണ് ഏറ്റവും വലിയ ശക്തി. അതിനാല്‍ വിശ്വാസികള്‍ക്ക് തെറ്റ തിരുത്താനുള്ള അവസരമാണ് ലോക്‌സഭാ തെരെഞ്ഞെടുപ്പ്. ബി.ജെ.പിക്ക് അധികാരത്തിലിരുന്ന് നേട്ടങ്ങല്‍ പറയാനില്ല. പകരം അവര്‍ വിശ്വാസികളെ തീവ്രവാദികളാക്കാന്‍ ശ്രമിക്കുകയാണ്. ഇന്നത്തെ ജനാധിപത്യത്തിന്റെ ഭീഷണി ഇതാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരികള്‍ ന്യൂനപക്ഷങ്ങളോട് അനുകമ്പ കാണിക്കണം. വിശ്വാസികളെ പീഡിപ്പിക്കുന്നതില്‍ ആനന്ദം കൊള്ളുകയാണ് പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി വിശ്വാസത്തെ ചൂഷണം ചെയ്യുമ്പോള്‍ സി.പി.എം നിഷേധികളെ ഏല്‍പ്പിക്കുകയാണ്. ഇതില്‍ പാവപ്പെട്ട വിശ്വാസികളാണ് അങ്കലാപ്പിലാകുന്നെതും വര്‍ഗീയതക്കെതിരേ ഒരുമിച്ച് മുന്നേറണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
യുവജനയാത്രക്ക് തലശ്ശേരിയില്‍ ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. പൊതുസമ്മേളനത്തോടെ ജില്ലയിലെ ത്രിദിന പര്യടനത്തിന് തലശ്ശേരിയില്‍ പരിസമാപ്തിയായി. രാവിലെ തോട്ടട എസ്.എന്‍ കോളജ് പരിസരത്ത് നിന്നാരംഭിച്ച യാത്രയില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
അഡ്വ. കെ.എ ലത്തീഫ് അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇബ്രാഹീം സിറാജ് സേട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, ജാഥ ഉപനായകന്‍ പി.കെ ഫിറോസ്, ഡയരക്ടര്‍ എം.എ സമദ്, പി.കെ സുബൈര്‍, ശമീര്‍ പറമ്പത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."