HOME
DETAILS

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി

  
backup
November 21 2019 | 17:11 PM

370-article-issue-supreme-court-comment

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള സാഹചര്യത്തെക്കുറിച്ചും കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചും ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി.

കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയായിരുന്നു ഉന്നയിക്കുന്ന ഓരോ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കേണ്ടി വരുമെന്ന് ജമ്മു- കശ്മിര്‍ ഭരണകൂടത്തോട് സുപ്രിം കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എന്‍. വെങ്കട രമണ, ആര്‍. സുഭാഷ് റെഡ്ഡി, ബി. ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇക്കാര്യം അറിയിച്ചത്. ഒരു നിഗമനത്തിലെത്താന്‍ നിങ്ങളുടെ പ്രതിവാദ സത്യവാങ്മൂലം സഹായകമാകുന്നില്ല.

കേസില്‍ നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന ധാരണ കോടതിക്കുമുന്‍പാകെ നല്‍കരുതെന്നും കോടതി പറഞ്ഞു. മുഖം മൂടി ധരിച്ച പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ഹോങ്കോങ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ ഹരജിക്കാര്‍ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞു. ഹോങ്കോങ്ങിലെ സ്ഥിതി കശ്മിരിലെ അവസ്ഥയേക്കാള്‍ വളരെ മോശമായിരുന്നെന്നും ദിവസേന പ്രതിഷേധമുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞപ്പോഴായിരുന്നു ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്.
ഇതിനിടയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രശ്‌നം ഹോങ്കോങ് അഭിമുഖീകരിച്ചോ എന്ന് കോടതി ചോദിച്ചു.

എന്നാല്‍ യഥാര്‍ഥത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പ്രശ്‌നമായിരുന്നുവെങ്കില്‍, നിയന്ത്രണങ്ങള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ജമ്മു- കശ്മിരില്‍ എല്ലായിടത്തുമാണ് ഏര്‍പ്പെടുത്തിയതെന്നും മീനാക്ഷി ചൂണ്ടിക്കാട്ടിയപ്പോള്‍, ജനങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന എല്ലാ അധികാരങ്ങളും ഉറപ്പാക്കാന്‍ സുപ്രിം കോടതിക്ക് ബാധ്യതയുണ്ടെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. കശ്മിരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞിട്ടും കശ്മരിലെ ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. ഓഗസ്റ്റ് അഞ്ചുവരെ 917 സ്‌കൂളുകളില്‍ ഒന്നുപോലും അടച്ചുപൂട്ടിയിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇന്റര്‍നെറ്റ് നിയന്ത്രണമെന്ന് ആരും പരാതി ഉന്നയിച്ചിരുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കേസില്‍ അടുത്ത ദിവസങ്ങളിലും വാദം തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 minutes ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  43 minutes ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  2 hours ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  3 hours ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  3 hours ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  5 hours ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  5 hours ago