HOME
DETAILS

ജില്ലയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടം രൂപീകരിച്ചു

  
backup
July 29, 2017 | 10:13 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d

കല്‍പ്പറ്റ: സമൂഹത്തിന്റെ നാനാതുറയിലുള്ളവരുടെയും ഉള്‍പ്പെടുത്തല്‍ ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ വിപുലമായ കാംപയിന്‍ ആരംഭിച്ചു. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളിലുള്ളവരെ കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനാണ് കാംപയിന്‍. ഇതിന്റെ ഭാഗമായി ജില്ലയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടം രൂപീകരിച്ചു.
ജില്ലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരായി ഇരുന്നൂറിലധികം പേരുണ്ടെന്നാണ് കണക്ക്. എന്നാല്‍ പൊതുസമൂഹം അംഗീകരിക്കാത്തതിനാല്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതിന് ഇവര്‍ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും താല്‍പര്യമുള്ളവര്‍ക്ക് വിവിധ സി.ഡി.എസുകളില്‍ സൗകര്യമൊരുക്കും.
വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലും പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ മിഷന്‍ പദ്ധതിയുണ്ട്. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും സംഘടനകളുമായി ബന്ധപ്പെട്ടും സ്വയം താല്‍പര്യപ്പെട്ട് വരുന്നവരെയും സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നവര്‍ക്ക് പ്രവര്‍ത്തന മൂലധനമായി ജില്ലാ മിഷന്‍ കോര്‍പ്പസ ്ഫണ്ട് അനുവദിക്കും. കൂടാതെ ഇവര്‍ക്കാവശ്യമായ കണക്കെഴുത്ത് പരിശീലനം, രജിസ്റ്ററുകള്‍ തുടങ്ങിയവയും വിതരണം ചെയ്യും. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി തുടങ്ങിയ സ്‌പെഷ്യല്‍ അയല്‍ക്കൂട്ടങ്ങള്‍ പലതും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നതായാണ് വിലയിരുത്തലെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത അറിയിച്ചു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പറയാതെ 'പവര്‍കട്ട് '; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

ഒറ്റത്തവണ കെട്ടിട നികുതിയിൽ റെക്കോഡ് വരുമാനം; അഞ്ച് വർഷം പിരിച്ചത് 1066.89 കോടി

Kerala
  •  21 days ago
No Image

ലോക്കോ പൈലറ്റുമാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്

Kerala
  •  21 days ago
No Image

നഴ്‌സുമാര്‍ തെരുവില്‍ പ്രതിഷേധത്തില്‍

Kerala
  •  21 days ago
No Image

വർഗീയ വിഡിയോ പങ്കുവെച്ച കേസ്: പിരിച്ചുവിടൽ ശുപാർശ നിലനിൽക്കെ അനിൽ മുഹമ്മദിനെ തിരിച്ചെടുത്തു

Kerala
  •  21 days ago
No Image

രണ്ടാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം; പൊലിസ് കേസെടുത്തു

crime
  •  21 days ago
No Image

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പണം തട്ടാന്‍ 'ബോസ് സ്‌കാം

Kerala
  •  21 days ago
No Image

പ്ലസ് വണ്‍: മൂന്നാം അലോട്ട്‌മെന്റായി; 1.33 ലക്ഷം വിദ്യാർഥികൾ പുറത്ത്

Kerala
  •  21 days ago
No Image

നാടകീയ ഇഞ്ചുറി ടൈം ഗോൾ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾ തകർത്ത് കാനഡ പ്രീ-ക്വാർട്ടറിൽ!

Football
  •  21 days ago
No Image

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച് അലർട്ട്

Kerala
  •  21 days ago