സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാനാവില്ല- ചെന്നിത്തല
തിരുവനന്തപുരം: നിയമസഭയില്‍ ഇന്നുണ്ടായ സംഭവങ്ങളെ അടിസ്ഥാനമാക്കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ ഏകാധിപത്യപരമായ നടപടി അംഗീകരിക്കാനാകില്ല. ചെയറില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നു. പ്രതിപക്ഷത്തോടുള്ള സമീപനത്തില്‍ സ്പീക്കര്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും സ്പീക്കര്‍ അതിന് തയ്യാറായില്ല. സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും സര്‍ക്കാരിനെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് ഭയമാണ്. മുഖ്യമന്ത്രി പറയുന്നതിനപ്പുറം സ്പീക്കര്‍ പോകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളുടെ ആവശ്യങ്ങളുയര്‍ത്തി സമരം നടത്താനുള്ള ആര്‍ജ്ജവം യു.ഡി.എഫിനുണ്ട്. ബി.ജെ.പിയുടെ സമരം സി.പി.എമ്മിന്റെ അനുവാദത്തോടെയുള്ള സമരമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ രഹസ്യധാരണയുണ്ട്. സോളാറില്‍ 12 മണിക്കൂര്‍ സമരം നടത്തിയിട്ട് നിര്‍ത്തിയവരുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."