HOME
DETAILS
MAL
റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ കൊലപാതകം; പ്രതി കേരളം വിട്ടതായി സൂചന
backup
November 30 2018 | 05:11 AM
കോഴിക്കോട്: റെയില്‍വെ ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ കൂട്ടുപ്രതി അന്‍സാര്‍ കേരളം വിട്ടതായി സൂചന.
പ്രതിക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കേസിലെ മുഖ്യപ്രതി നൗഫല്‍ നേരത്തെ പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതി നാടുവിട്ടതായുള്ള സൂചന പൊലിസിന് ലഭിച്ചത്. 32 കാരനായ സുധീര്ബാബുവിനെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൂന്നാഴ്ച്ച മുമ്പ് കാണാതായ ഇയാളുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."