HOME
DETAILS
MAL
തലശ്ശേരി-മൂകാംബിക ബസ് സര്‍വിസ് അനുവദിച്ചു
backup
July 29 2017 | 22:07 PM
കാസര്‍കോട്: തലശ്ശേരി ഡിപ്പോയില്‍ നിന്നു പുറപ്പെട്ട് മലയോര മേഖല വഴി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് അനുവദിച്ചു. കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, ഉളിക്കല്‍, പയ്യാവൂര്‍, ചെമ്പേരി, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്, പരപ്പ, ഒടയംചാല്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു, ഉഡുപ്പി വഴിയാണ് സര്‍വിസ്. രാവിലെ 4.10ന് തലശ്ശേരിയില്‍ നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് കൊല്ലൂര്‍ ക്ഷേത്രത്തിലെത്തുന്ന രീതിയിലാണ് സര്‍വിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."