പൊലിസ് സാക്ഷികള്‍ക്കായി ഇരുട്ടില്‍ തപ്പുന്നു
ഈരാറ്റുപേട്ട:നസീര്‍ വധവുമായി ബെന്ധപ്പെട്ട് പ്രബലമായ സാക്ഷികളെ ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം മുന്‍പോട്ട കൊണ്ടുപോകാനാകാതെ പൊലിസ്.
രാവിലെ മുതല്‍ പാലാ ഡി വൈ എസ്.പിയുടെ കീഴിലുള്ള പൊലിസ് സംഘം നസീര്‍ അക്രമിക്കപ്പെട്ട സ്ഥലത്ത് വീണ്ടും പരിശോധന നടത്തി. പ്രദേശത്തെ മിക്കവാറും കടകളില്‍ സംഭവുമായി എന്തെങ്കിലും വിവരം ലഭിക്കുന്നതിനു വേണ്ടി പരതിയിരുന്നു. സംഭവം നേരില്‍ വീക്ഷിക്കാന്‍ സാധ്യത ഉള്ള കടകളില്‍ കയറി വിവരം ശേഖരിക്കുകയും ചെയ്തു. ഫോറന്‍സിക് സംഘം രണ്ടാം തവണയും പരിശോധന നടത്തി. ഡിറ്റി.പി. കട ഉടമ ഹര്‍ഷദിനെ പോലീസ് വീണ്ടും സമപിച്ചെങ്കിലും ഒന്നും കണ്ടതായി ഇയാള്‍ സമ്മതിച്ചിട്ടില്ല. എട്ടു പേരടങ്ങുന്ന സംഘമാണ് അക്രമത്തിനു നിയോഗിക്കപ്പെട്ടതെന്ന് പറയുന്നു.മോട്ടോര്‍ സൈക്കിളില്‍ എത്തിയ എട്ടു പേരില്‍ 6 പേരു മാത്രമാണത്രെ കെട്ടിടത്തിന്റെ മുകളില്‍ കയറിയത്. രണ്ടു പേര്‍ താഴെ കാവല്‍ നില്‍ക്കുകയായിരുന്നു എന്നു പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."