നസീറിന്റെ കൊലപാതകം: കേസിലുള്‍പ്പെട്ടവരെ സസ്‌പെന്റ് ചെയ്തു
ഈരാറ്റുപേട്ട: മുന്‍ ബ്രാഞ്ച് സെക്രട്ടറി നസീറിന്റെ കൊലപാതകത്തില്‍ പ്രതിരോധത്തിലായ സി.പി.എം കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു. നവാസ് ഇലവുങ്കന്‍, പാറയില്‍ ജബ്ബാര്‍, വലിയ വീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, പുന്നയ്ക്കല്‍ അജ്മല്‍, അണ്ണാമലപ്പറമ്പില്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് സി.പി.എം ജില്ലാ കമ്മറ്റി സസ്‌പെന്റ് ചെയ്തത്.ഏരിയാ സെക്രട്ടറി കെ.ആര്‍ ശശിധരന്‍ ലോക്കല്‍ സെക്രട്ടറി കെ..ഐ നൗഷാദ് എന്നിവരെ ഈ സ്ഥാനങ്ങളില്‍ നിന്നും മാറ്റുകയും ചെയ്തു. പൂഞ്ഞാര്‍ഏരിയ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല പാലാഏരിയാ കമ്മററി അംഗം എം.ജി. മധുസൂധനന്‍ നായര്‍ക്കും ഈരാററുപേട്ട ലോക്കല്‍ സെക്രട്ടറിയുടെതാല്‍ക്കാലിക ചുമതല എം.എച്ച്.ഷനീറിനും നല്‍കി.
നസീറിനെ വധവുമായി ബന്ധമുള്ളവരെ നടപടി ആവശ്യപ്പെട്ട് സി.പി.എമ്മിലെ ഒരു വിഭാഗം രംഗത്തെത്തിയതാണ് പാര്‍ട്ടി നടപടി സ്വീകരിക്കാന്‍ കാരണം. പത്ത് വര്‍ഷത്തോളം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നസീറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊതുജനത്തിനോട് വിശദീകരണം നല്‍കാന്‍ കഴിയാത്ത നിലയിലായിരുന്നു പാര്‍ട്ടി. നസീര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ പാര്‍ട്ടി ഏരിയാ നേതൃത്വം സ്വീകരിക്കാതിരുന്നതും അക്രമത്തിനുള്ള സഹായമായിടെന്നും ഇവര്‍ പറയുന്നു.
പാര്‍ട്ടിയിലെ ചില നേതാക്കളുടെ അഴിമതിയുടെ തെളിവുകള്‍ നസീറിന്റെ കൈവശമുണ്ടായിരുന്നെന്ന് പറയുന്നു. ഈ തെളിവുകള്‍ നശിപ്പിക്കുകയെന്നതായിരുന്നു അക്രമത്തിനു പിന്നിലെ ലഷ്യം ഇതാണ് മരണത്തില്‍ കലാശിച്ചതെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."