HOME
DETAILS

നസീറുദ്ദീന്‍ കൊലക്കേസ് : പ്രതികള്‍ക്ക് ജീവപര്യന്തം, ഒരുലക്ഷം രൂപ പിഴ

  
backup
November 30 2018 | 06:11 AM

kerala-30-11-18-nasrudin-murder-verdict15544

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകനായ നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒരുലക്ഷം പിഴയും വിധിച്ചിട്ടുണ്ട്.

ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെ കഴിഞ്ഞ ദിവസം കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ കുറ്റക്കാരെന്ന് വിധിച്ചിരുന്നു. ബാക്കിയുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ടിരുന്നു.

കോടതി ഒന്നിലാണ് വിചാരണ നടന്നത്. ഏഴ് പ്രതികളുള്ള കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചു. 2016 ജൂലൈ 15ന് രാത്രിയാണ് എസ്.കെ.എസ്.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകനായ നസീറുദ്ദീനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു, ഒ.ടി റഫീഖ്, ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, ചമ്പേങ്ങോട്ടുമ്മല്‍ സാദിഖ് എന്നിവരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാദിഖ് എന്നിവര്‍ പിന്നീട് കീഴടങ്ങി. കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും മൂന്നു മുതല്‍ ഏഴുവരെയുള്ള പ്രതികള്‍ക്കെതിരേ തെളിവ് നശിപ്പിക്കല്‍, പ്രതികള്‍ക്ക് ഒളിസങ്കേതമൊരുക്കുക, കൊലപാതകം ഒളിച്ചുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്.

കേസില്‍ ഒന്നാം സാക്ഷിയും നസീറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുല്‍ റഊഫിന്റെ മൊഴിയാണ് നിര്‍ണായകമായത്. റഊഫും നസീറുദ്ദീനും ബൈക്കില്‍ സഞ്ചരിക്കവേയാണ് വേളം ചേരാപുരത്തെ അനന്തോത്ത് സലഫി മസ്്ജിദിന് സമീപത്തുവച്ച് തടഞ്ഞുനിര്‍ത്തി കൊലപാതകം നടത്തിയത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരനായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

വിധിയില്‍ സന്തോഷംമെന്ന് നസീറിന്റെ പിതാവ് അസീസ് പ്രതികരിച്ചു. ദൈവത്തെ സ്തുതിക്കുന്നു. കോടതിയോടും അഭിഭാഷകരോടും നന്ദിയുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago