HOME
DETAILS

ദാറുത്തഖ്‌വയില്‍ മദ്‌റസാ കെട്ടിടം ഉദ്ഘാടനവും വിവാഹവും നാളെ

  
backup
November 30 2018 | 06:11 AM

%e0%b4%a6%e0%b4%be%e0%b4%b1%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%96%e0%b5%8d%e2%80%8c%e0%b4%b5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8

കാരാകുര്‍ശ്ശി : 2000 നവംബറില്‍ ആരംഭിച്ച കാരാകുര്‍ശി കോരമണ്‍കടവിലെ ദാറുത്തഖ്‌വ ബാലിക അനാഥ അഗതി മന്ദിരം അതിന്റെ പ്രവര്‍ത്തന മേഖലയില്‍ പുതിയ വികസനത്തിന്റെ തിരി തെളിയിക്കുന്നു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ജനറല്‍സെക്രട്ടറിയുമായ ഈ സ്ഥാപനത്തില്‍ അത്യാധുനീക സൗകര്യങ്ങളുള്ള മദ്രസ ഉദ്ഘാടനവും അന്തേവാസിയായ യുവതിയുടെ വിവാഹവും ആഘോഷപൂര്‍വം നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും സ്ഥാപനവുമായി ബന്ധപ്പെട്ട ആളുകളും. നൂറുകണക്കിനു അനാഥകളും അഗതികളുമായ യുവതികളാണ് ദാറുത്തഖ്‌വയുടെ ഭൗതീകവും ആത്മീയവുമായ ശിക്ഷണത്തില്‍ വളരുകയും പിന്നീട് സ്ഥാപനത്തിന്റെ നേതത്വത്തില്‍ സനാഥരാവുകയും ചെയ്തത്. ആത്മീയ, ഭൗതിക പഠനങ്ങള്‍ക്കൊപ്പം തുടര്‍ന്നുള്ള ജീവിതകാലയളവില്‍ ഉപയോഗപ്രദമായ കൈത്തൊഴിലുകളും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്.
ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജ്, മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ്, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവയില്‍ പഠനം നടത്തുന്നവരും ദാറുത്തഖ്‌വയിലെ അന്തേവാസികളാണ്. ഇവരുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ച പുതിയ മദ്രസാ കെട്ടിടം നാളെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഇതോടൊന്നിച്ചുള്ള ചടങ്ങിലാണ് ദാറുത്തഖ്‌വയിലെ അന്തേവാസിയുടെ വിവാഹം നടക്കുക. 28ാമത്തെ വിവാഹമാണ് നാളെ നടക്കുന്നത്. 55 യുവതികളാണ് ഇതുവരെ വിവാഹിതരായത്. സ്ഥാപനത്തെ സ്‌നേഹിക്കുന്ന ഉദാരമനസ്‌ക്കരുടെ സഹായത്താലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
തത്തേങ്ങലം വടക്കേതില്‍ ഹൈദരലിയുടെ മകള്‍ റൈഹാനയാണ് വിവാഹിതയാകുന്നത്. നൊട്ടമല മണ്ടതറ മുഹമ്മദിന്റെ മകന്‍ ഷൗക്കത്തലിയാണ് റൈഹാനയുടെ ജീവിതത്തിലേക്കെത്തുന്നത്.
നാളെ ഉച്ചക്ക് 12ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിക്കാഹിന് നേതൃത്വം നല്‍കും. പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, കെ.വി വിജയദാസ് എം.എല്‍.എ, അഡ്വ.എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.മജീദ്, കെ.സി അബൂബക്കര്‍ ദാരിമി, വീരാന്‍ഹാജി കരിമ്പ, സി.പി ബാപ്പുമുസ്‌ലിയാര്‍, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി സി.മുഹമ്മദലി ഫൈസി, അലവി ഫൈസി കുളപ്പറമ്പ്, എസ്.വൈ.എസ് ജില്ലാജനറല്‍സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍പടി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, ഉപാധ്യക്ഷന്‍ മുസ്തഫ അഷ്‌റഫി കക്കുപ്പടി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, സെക്രട്ടറി അസ്‌ക്കര്‍ മാസ്റ്റര്‍ കരിമ്പ, കളത്തില്‍ അബ്ദുല്ല, ഫായിദ ബഷീര്‍, സംസം ബഷീര്‍ അലനല്ലൂര്‍, എ.സെയ്ദ്, പി.എ തങ്ങള്‍, അഡ്വ.ടി.എ സിദ്ധിഖ്, അഡ്വ.നാസര്‍, ടി.എ സലീം മാസ്റ്റര്‍, എസ്.എം.എഫ് സെക്രട്ടറി മുഹമ്മദാലി മാസ്റ്റര്‍, ഹുസ്സൈന്‍ മാസ്റ്റര്‍ കോളശ്ശേരി, മഹല്ല് ഖാസിമാരായ കല്ലടി അബൂബക്കര്‍ ഫൈസി, സുലൈമാന്‍ ദാരിമി കോണിക്കഴി, ശമീര്‍ഫൈസി, കരീം മുസ്‌ലിയാര്‍, സി.എം അഷ്‌റഫ് ദാരിമി, റഹീംഫൈസി, ഹമീദ് ദാരിമി, നിസാമുദ്ധീന്‍ ഫൈസി, ജാബിര്‍ ഫൈസി, മുഹമ്മദ്കുട്ടി ഫൈസി കരിമ്പ, വി.മുഹമ്മദ് ഫൈസി, എന്‍.എ സലീംഫൈസി, ഹമീദ് ഹാജി, ബാപ്പുട്ടിഹാജി, പഴേരി ശെരീഫ് ഹാജി, പൊതിയില്‍ മൊയ്തീന്‍ഹാജി, കെ.പി മൊയ്തു, എം.എസ് നാസര്‍, യൂസഫ് പാലക്കല്‍, സലാംതറയില്‍, റിയാസ് നാലകത്ത്, എ.എം. അസഗറലി മാസ്റ്റര്‍, വി.കെ മുഹമ്മദ് ഹാജി, എന്‍.അലി, അബുമാസ്റ്റര്‍, ബക്കര്‍ഹാജി, ഇ.കെ യൂസഫ്, ഇ.കെ അബ്ദുല്ല, ടി.കെ സുബൈര്‍ മുസ്‌ലിയാര്‍, എം.അബ്ദുറഹിമാന്‍, പി.മമ്മുണ്ണി ഹാജി, ടി.മുഹമ്മദ്, എ.മുഹമ്മദാലി, ടി.അബ്ദുല്ല, കല്ലടി അബ്ബാസ് ഹാജി, പി.സൈനുദ്ദീന്‍ സംബന്ധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago