HOME
DETAILS

സ്‌കൂള്‍ ചാംപ്യന്‍ ഗുരുകുലം തന്നെ; പാതിരാ കൊടിയിറക്കം

  
backup
November 30 2018 | 06:11 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%95

.പാലക്കാട്: 59-ാമത് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങിയത് പാതിരാവില്‍. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ചെലവ് കുറച്ച് സംഘടിപ്പിച്ച കലോത്സവം ഒട്ടും ആര്‍ഭാടം കുറക്കാതെയാണ് മത്സരാര്‍ഥികള്‍ സ്വീകരിച്ച്, കലാമികവി കൊണ്ടും വാശിയേറിയ മത്സരങ്ങള്‍ക്കൊണ്ടും സമ്പന്നമാക്കിയത്. രണ്ടു ദിവസമായി ചുരുക്കിയ കലോത്സവം രണ്ട് ദിവസവും മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ വൈകിയിരുന്നു.
20 വേദികളിലായി സംഘടിപ്പിക്കപ്പെട്ട മത്സരങ്ങളില്‍ താരതമ്യേനെ ആദ്യദിനത്തേക്കാളേറെ കാണികള്‍ രണ്ടാം ദിവസം പ്രധാന വേദിയിലുള്‍പ്പെടെ എല്ലായിടത്തുമുണ്ടായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തത്തോടെയാണ് ഇന്നലെ കലോത്സവ വേദിയുണര്‍ന്നത്. കലോത്സത്തിന്റെ മാറ്റ് കൂട്ടിയത് ഒപ്പന, സംഘനൃത്തം, തിരുവാതിരയടക്കമുള്ള ഗ്ലാമറിനങ്ങള്‍ ഇന്നലെ വേദികളെ ഇളക്കിമരിച്ചു. ഇതിനുപുറമെ മോണോ ആക്ട്, മിമിക്രി, സ്‌കിറ്റ്, കുച്ചുപ്പുഡി, പൂരക്കളി, മാര്‍ഗംകളി എന്നിവയും ഇന്നലെ വേദിയിലെത്തി. മാപ്പിളപ്പാട്ടിനും ഒപ്പനയ്ക്കും വട്ടപ്പാട്ടിനും കാണികള്‍ ഒഴുകിയെത്തി. വൈകീട്ടോടെ ആരംഭിച്ച മിമിക്രി കാണാനും കാണികളേറെയുണ്ടായിരുന്നു.
ആദ്യ ദിവസംപോലെ ഇന്നലെയും മത്സരങ്ങള്‍ ആരംഭിക്കാന്‍ വൈകിയത് മത്സരാര്‍ഥികളെ ദുരിതത്തിലാക്കി. വിധികര്‍ത്താക്കളെത്താത്തതും കുട്ടികള്‍ റിപ്പോര്‍ട്ട് ചെയ്യാത്തുമാണ് മത്സരം വൈകാന്‍ കാരണമായത്. ഇതേ തുടര്‍ന്ന് പല ഇനങ്ങളും മണിക്കൂറുകളോളം നീണ്ടു. വിധി നിര്‍ണയത്തില്‍ അപാകത ചൂണ്ടികാണിച്ചുകൊണ്ട് മത്സരാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ സമയക്രമീകരണത്തെ സാരമായി ബാധിച്ചു. ഹയര്‍സെക്കന്‍ഡി വിഭാഗം നാടകം, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഒപ്പന, തിരുവാതിര, സംഘനൃത്തം എന്നിവ മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ മോണോ ആക്ടിലും മിമിക്രിയിലും പുതുമകൊണ്ടുവരാന്‍ മത്സരാര്‍ഥികള്‍ക്ക് സാധിച്ചില്ല. ആദ്യദിനം 197 പോയിന്റുകളോടെ ചെര്‍പ്പുളശേരി ഉപജില്ലയായിരുന്നു മുന്നില്‍. 187 പോയിന്റോടെ ഒറ്റപ്പാലവും 181 പോയിന്റോടെ ആലത്തൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടായിരുന്നു. സ്‌കൂളുകളില്‍ ഗുരുകുലം ആലത്തൂരാണ് ചാംപ്യന്‍മാരായത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും ഗുരുകുലം ചാമ്പ്യന്‍മാരായത്. മത്സരക്രമങ്ങളിലെ മാറ്റം കാരണം രാത്രി വൈകിയും വേദികള്‍ സജീവമായിരുന്നു.


കലോത്സവ വേദികളില്‍ അപ്പീലുകളുടെ പ്രളയം


പാലക്കാട്: ജില്ലാ കലോത്സവം രണ്ടു ദിനങ്ങള്‍ പിന്നിടുമ്പോള്‍ കലോത്സവ വേദികളില്‍ അപ്പീലുകളുടെ പ്രളയം. വിധി നിര്‍ണയ ത്തില്‍ അപാകത ചൂണ്ടികാണിച്ചുകൊണ്ട് മത്സരാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ തീര്‍ത്തും വിധികര്‍ത്താക്കളുടെ അലംഭാവം ഉയര്‍ത്തിപ്പിടിക്കുന്നതാണ്.
മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ മാത്രം സംസ്ഥാന തലത്തിലേക്കുള്ള അപ്പീലുകള്‍ 150ലും അധികമാണ്. ജില്ലാതല മത്സരത്തിലേക്ക് എണ്‍പതോളം അപ്പീലുകളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തില്‍ കാണുന്ന അപാകതകള്‍ തീര്‍ത്തും പ്രത്യക്ഷമാണ്.
ഇത് അപ്പീലുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാനുള്ള മറ്റൊരു കാരണം. സംസ്ഥാനത്ത് പ്രളയത്തില്‍ ഉണ്ടായ നാശ നഷ്ടങ്ങള്‍ മാറ്റിയെടുക്കുന്നതിന്റെയും പ്രളയക്കെടുതിയില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെയും ഭാഗമായി ഈ വര്‍ഷെത്ത കലോത്സവത്തിന് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിരുന്നു. അപ്പീലുകളുടെ ഈ വര്‍ദ്ധനവ് സംസ്ഥാനതലത്തില്‍ കലോത്സവത്തിനുമേലുള്ള നിയന്ത്രണങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്.
ഒപ്പം ഇത് സംസ്ഥാന തലമത്സരം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനും കാരണമാകും. കലോത്സവത്തിന്റെ ചുമതലയുള്ള അധികൃതരുടെ ഫലപ്രഖ്യാപനത്തിലുടനീളമുള്ള അനാസ്ഥ രക്ഷിതാക്കളെയും അധ്യാപകരെയും ചൊടിപ്പിക്കുന്നതായിരുന്നു. കലോത്സവത്തില്‍ അപ്പീലുകളുടെ എണ്ണം വര്‍ധിച്ചത് കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ദോഷകരമായി ബാധിച്ചു.

 

തരംഗം ശൈലി 'കാല്‍'വിട്ട് കുച്ചുപ്പുടി നര്‍ത്തകര്‍


പാലക്കാട്: പുതിയ അവതരണ രീതിപിന്തുടര്‍ന്ന് കുച്ചുപ്പുടി അവതരിപ്പിച്ചവരില്‍ നിന്നും വ്യത്യസ്തമായി തരംഗം ശൈലി കൈവിടാതെ കളിച്ചു് ചിറ്റൂര്‍ ഉപജില്ലയിലെ ചിറ്റൂര്‍ വിക്ടോറിയാ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വി എന്‍ അനുശ്രീ കുച്ചുപ്പുടിയുടെ നൃത്തപാരമ്പര്യം പിന്തുടര്‍ന്നു.ഇന്നലെ പി എം ജി എച്ച്് എസ് എസില്‍ നടന്ന ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 11 പേരില്‍ ഒരാള്‍ മാത്രമാണ് പിച്ചള തളിക ഉപയോഗിച്ചുള്ള കുച്ചുപ്പുഡി അവതരിപ്പിച്ചത്.ബാക്കിയുള്ള പതിനൊന്നു പേരും പരമ്പരാഗത രീതി കൈവിട്ടു കൊണ്ടുള്ള അവതരണമാണ് നടത്തിയത്. എന്നാല്‍ തരംഗം ശൈലി പുതിയവര്‍ പിന്തുടരാന്‍ മടിക്കുന്നതായാണ് നൃത്താധ്യാപകര്‍ പറയുന്നത്. നവീന അവതരണ രീതിയില്‍ കുച്ചുപ്പുടി അവതരിപ്പിച്ച കുട്ടിക്ക് ഒന്നാം സ്ഥാനവും,പാരമ്പര്യ രീതിയില്‍ തരംഗം ഉപയോഗിച്ച് കളിച്ച കുട്ടിക്ക് എ ഗ്രേഡുമാണ് കിട്ടിയത്.കഞ്ചിക്കോട്‌കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ചിരുന്ന അനുശ്രീ നൃത്തത്തോടുള്ള താല്‍പ്പര്യം മൂലം കേരളാ സിലബസിലേക്ക് മാറുകയായിരുന്നു. ചിറ്റൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ നാരായണന്റെയും,കുഴല്‍മന്ദം ഗവ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അദ്ധ്യാപിക സിത്താരയുടെയും മകളാണ്


ഏകാഭിനയത്തില്‍ ദുരഭിമാനകൊലയുടെ ഇരകളായ നീനുവും കെവിനും നിറഞ്ഞുനിന്നു


പാലക്കാട് : കലാകാരന്മാരുടെ നെഞ്ചിലും കലോത്സവ വേദികളിലും ഇനിയും എരിഞ്ഞുതീരാത്ത ദുരഭിമാനകൊലകളുടെ ഇരകളായ നീനുവുും കെവിനും വീണ്ടുമൊരു നൊമ്പരമായി. മതവികാരങ്ങള്‍ ഉടയാതെ മനസ്സുകളില്‍ ഇന്നും ഊറികിടക്കുന്നു.ഹൈസ്‌ക്കൂള്‍ ഏകാഭിനയവേദിയില്‍ പ്രളയം,നിപ,പുരുഷാധിപത്യം എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍.പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പന്ത്രണ്ട് മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.മലയാള സാഹിത്യത്തിലെ ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവായ എം.ടി യുടെ നോവലിലെ കഥാപാത്രങ്ങളായ മാളൂട്ടിയും അപ്പുണ്ണിചേനാരിനെയും അവതരിപ്പിച്ച് ഭാരതമാത സ്്ക്കൂളിലെ ഒന്‍മ്പതാം ക്ലാസ്സുകാരി ലക്ഷ്മി.പ്രാചീനകാലത്തും ആധുനിക കാലത്തും നിഷ്‌കളങ്കമായ സ്‌നേഹത്തിന് ഭീക്ഷണിയാവുന്ന മതപരമായ കലാപങ്ങളെ ശക്തമായ ഭാവങ്ങളിലുടെ കാണികളെ ചിന്തിപ്പിച്ചു.കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ രണ്ടാം സമ്മാനജേതാവാണ് ഈ മിടുക്കി.കിണാശ്ശേരി സ്വദേശികളായ പാര്‍വ്വതി-രജിലാല്‍ ദമ്പതികളുടെ ഏകമകളാണ്.
പറയിപ്പെറ്റപന്തിരുകുലത്തിലെ അഞ്ചാമനായ നാറാണത്തുഭ്രാന്തന്റെ ജീവിതം പ്രമേയമാക്കിയാണ് ആണ്‍കുട്ടികളടെ വിഭാഗത്തില്‍ ഫഹദ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ചെറുപ്പത്തെ വെല്ലുന്ന ചുറുചുറുക്കോടെ ഉപ്പയുടെയും കൂട്ടുകാരുടെയും സഹായത്തോടെ സ്വന്തമായി തിരക്കഥ രജിച്ച് ഈ കൊച്ചുകലാകാരന്‍ കാണികളെ ആകാംഷഭരിതരാക്കിയത്.പാട്ടിലൂടെയായിരുന്നു ഈ കൊച്ചുമിടുക്കന്‍ വേദിയില്‍ അരങ്ങേരിയത്.പഠനത്തിലുപരി കുട്ടികളുടെ കലാവാസനയില്‍ ശ്രദ്ധ ചെലുത്തുന്ന പി.ടി.എം എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യര്‍ത്ഥിയാണ്.സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോകളെ അനുകരിച്ച നൈസര്‍ഗ്ഗികമായ കഴിവുകളെ പ്രകടിപ്പിക്കാതെയാണ് മിക്കകുട്ടികളും പരിപാടികളില്‍ പങ്കെടുത്തത് എന്നാണ് വിധികര്‍ത്താക്കള്‍ ഉന്നയിച്ചത്. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് പ്രയോഗിക്കാനുള്ള യുവതലമുറയുടെ ഉദാസീനതയെയാണ് ഈ കലോത്സവവേദി തുറന്നുകാണിച്ചത്. മണയംകോട് സ്വദേശികളായ മുഹമ്മദ് അഷറഫ് ഷമീറ ദമ്പതികളുടെ മകനാണ് ഈ ഒന്‍മ്പതാം ക്ലാസ്സുകാരന്‍. കലോത്സവവേദിയിലും സദസിലും അനുഭവപെട്ട കാണികളുടെയും മത്സരാര്‍ത്ഥികളുടെയും തീരെ കുറഞ്ഞ പങ്കാളിത്തം പ്രളയകെടുതിയുടെ ബാക്കിപത്രമെന്നത് പ്രളയത്തില്‍ നിന്നും വീണ്ടടുക്കാത്ത ജനസമൂഹത്തിന്റെ സാന്നിദ്ധ്യം ഓര്‍മിപ്പിക്കുന്നു.

സംഘനൃത്തത്തില്‍ സ്ത്രീ സമൂഹത്തിന്റെ ദയനീയാവസ്ഥ


പാലക്കാട്: ജില്ല കലോത്സവത്തിന്റെ സംഘനൃത്ത വേദിയിലാണ് കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ ദയനീയവാസ്ഥ മത്സരാര്‍ഥികള്‍ തുറന്നുകാണിച്ചത്.
അധികവും പുരാണ കഥാപാത്രങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സംഘനൃത്തങ്ങള്‍ സ്ത്രീക്കെതിരെ ഇന്നു നടമാടുന്ന അതിക്രമങ്ങളെ ചൂണ്ടികാണിക്കുന്നതായിരുന്നു.സ്ത്രീകള്‍ക്ക് ഇന്ന് ധാരാളം അവകാശങ്ങള്‍ ഉണ്ടെങ്കിലും അവര്‍ നിരന്തരം അതിക്രമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് അതിനെ ഇല്ലാതാക്കാന്‍ ധാരാളം പുരാണ കഥാപാത്രങ്ങള്‍ വീണ്ടും പുനര്‍ജ്ജനിക്കണമെന്ന ആശയമായിരുന്നു കൂടുതലും.
നമ്മുടെ മാതൃഭാഷയായ മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭിച്ചിട്ടും മലയാളി സ്ത്രീയുടെ അഭിമാനം അനുദിനം ചവിട്ടിമെതിക്കപ്പെടുകയാണ്.
സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ സ്ത്രീ ഉഗ്രരൂപിണിയാകുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നൃത്തങ്ങളായിരുന്നു സംഘനൃത്തവേദികളിലധികവും. മത്സരത്തില്‍ പങ്കെടുത്ത പതിമൂന്ന് ഗ്രൂപ്പുകള്‍ക്കും എ ഗ്രേഡ് എന്നതിനോടൊപ്പം സംസ്ഥാന തലത്തിലേക്ക് മത്സരിക്കാന്‍ എ.എച്ച്.എസ്. ഗുരുകുലം അര്‍ഹത നേടി.

വേദിക്കും സദസിനും ഒപ്പനമൊഞ്ച്


പാലക്കാട്: വേദിയേയും സദസിനേയും ഒരുപോലെ ഇളക്കിമറിച്ച ഒപ്പന കലോത്സവ നഗരിയെ വിസ്മയമാക്കി. ഒലവക്കോട് എം.ഇ.എസ്.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ വേദി ആറില്‍ സംഘടിപ്പിക്കപ്പെട്ട ഒപ്പന മത്സരങ്ങള്‍ കലോത്സവത്തിന്റെ പകിട്ടുയര്‍ത്തി ആസ്വാദ ഹൃദയങ്ങള്‍ കീഴടക്കി.
പരമ്പരാഗതവേഷങ്ങളായ പുള്ളികളുള്ള കളര്‍തുണിയും തട്ടവുമണിഞ്ഞ് അരയില്‍ പടിവെച്ച വെള്ളി അരഞ്ഞാണവും കൈകളില്‍ കുപ്പിവളയും, തോട, മണിക്കാതില, ചിറ്റ്, മിന്നി, വൈരക്കാതില, പൂക്കാതില തുടങ്ങിയ കാതിലകളും (കര്‍ണാഭരണം), കഴുത്തില്‍ അണിയാന്‍ കൊരലാരം, ഇളക്കക്കൊരലാരം തുടങ്ങിയ ആഭരണങ്ങളും കൂടെ ചങ്കേല്, പരന്നേല്, കല്ലുമണി, പതക്കം, ചക്രമാല, ദസ്വി, മുല്ലമാലയും അണിഞ്ഞ് ആധുനിക ചായക്കൂട്ടുകളും പൂശിയ സുന്ദരി മണവാട്ടിയും കൂട്ടരും വേദിയെ വര്‍ണാഭമാക്കി. ഒിച്ചുനിന്നും ഇരുന്നും സ്ഥാനം മാറിയും ചുറ്റിനടും ആടിത്തിമിര്‍ത്ത കലാകാരികള്‍ സദസിനെ കൈയിലെടുത്തു.
തനതു രീതികള്‍ക്കൊപ്പം ഒട്ടേറെ പരിഷ്‌കാരങ്ങളും കൂട്ടിച്ചേര്‍ത്ത് ഹൃദ്യവും ആകര്‍ഷകവുമായ കലാവിരുന്നായി മാറി ഒപ്പന വേദി. മാപ്പിളപ്പാട്ടിന്റെ ഇശലില്‍ താളനിബദ്ധമായ ഗാനങ്ങളും ശൃംഗാരരസം നിറഞ്ഞ പാട്ടുകള്‍ക്കൊപ്പം പടപ്പാട്ടുകളും കോര്‍ത്തിണക്കി വിസ്മയമാക്കി മത്സരാര്‍ഥികള്‍.
ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയില്‍ തുടര്‍ചയായി ആറാം തവണയും ഡി.എച്ച്.എസ് നെല്ലിപ്പുഴ ഓംന്നാം കരസ്ഥമാക്കി. ഒപ്പനയില്‍ പഴമയപടെ തനിമ നിലനിര്‍ത്തിയാണ് ഈ വിജയം കൈവരിച്ചത്. ഖദീജബീവിയുടെ കഥയാണ് ഒപ്പനയിലൂടെ ഇവര്‍ അവതരിപ്പിച്ചത്. അബ്ദുള്ള എടരിക്കോട്, ഷമീര്‍ എിവരാണ് ഡി.എച്ച്.എസ് ഒപ്പന ടീമിന്റെ പരിശീലകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago