സ്ത്രീയെ അക്രമിച്ച കേസ്: സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന് 52 വയസായ സ്ത്രീയെ അക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
സുരേന്ദ്രനെ വാറണ്ടില്ലാതെ അനധികൃതമായി തടങ്കലില്‍ വെച്ചു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്. എന്നാല്‍ സുരേന്ദ്രന് ജയിലില്‍ പ്രൊഡക്ഷന്‍ വാറണ്ട് ഉണ്ടായിരുന്നു എന്നു കാണിച്ച് പൊലിസ് ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
നിലവില്‍ മറ്റ് കേസുകളില്‍ വാറണ്ട് ഉള്ളതിനാല്‍ സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ സാധിക്കില്ല. തിരുവനന്തപുരം ജയിലിലായിരുന്ന സുരേന്ദ്രനെ ഇന്നലെ വൈകിട്ട് കോഴിക്കോട്ടെത്തിച്ചു. രണ്ട് കേസുകളില്‍ പ്രൊഡക്ഷന്‍ വാറണ്ടുള്ളതിനാല്‍ സുരേന്ദ്രനെ ഇന്ന് കോഴിക്കോട് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."