സമസ്ത ബഹ്റൈന്‍ മദ്റസകളുടെ നബിദിന പരിപാടികള്‍ ഇന്ന്
മനാമ: സമസ്ത ബഹ്റൈന്‍ ഘടകത്തിനു കീഴില്‍ ബഹ്റൈനില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളുടെ നബിദിന പരിപാടികള്‍ ഇന്ന് നടക്കും.
കേന്ദ്ര മദ്റസയായ മനാമ ഇർഷാദുൽ മുസ്‌ലിമീൻ മദ്രസ്സ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഫിനാലെയും നബിദിന പരിപാടികളും ഇന്ന് (വെള്ളി)വൈകിട്ട് 4 മണിമുതല്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ ആരംഭിക്കും.
ജിദാലി മദ്റസയുടെ നബിദിനപരിപാടികള്‍ ജിദാലി റാമിസ് മസ്ജിദിനു മുൻവശമുള്ള അബൂദർറിൽ ഗിഫാരി ഹാളില്‍ വൈകിട്ട് 5 മണി മുതല്‍ നടക്കും.
ഹിദ്ദ് ഏരിയയിലെ സമസ്ത മദ്റസയുടെ നബിദിനപരിപാടികള്‍ ഹിദ്ദിലെ ആഇശ മസ്ജിദ് ഖബര്‍സ്ഥാനിന് സമീപമുള്ള അബ്ദുല്‍ ഗഫാര്‍ മജ് ലിസില്‍ വെച്ച് വൈകിട്ട് 5 മണി മുതല്‍ നടക്കും.
"കരുണയാണ് തിരുനബി" എന്ന എന്ന പ്രമേയത്തില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ മൗലിദ് മജ് ലിസ്, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ദഫ് പ്രോഗ്രാം, പൊതു സമ്മേളനം എന്നിവയാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പരിപാടികളിലെല്ലാം സമസ്ത കേന്ദ്ര-ഏരിയാ നേതാക്കള്‍ സംബന്ധിക്കും. പരിപാടി വീക്ഷിക്കാന്‍ സത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."