HOME
DETAILS
MAL
മുള്ളന്‍പന്നിയെ പിടിക്കാന്‍ തുരങ്കത്തില്‍ കയറിയ യുവാവ് മരിച്ചു
backup
November 30 2018 | 08:11 AM
കാസര്‍കോട്: മുള്ളന്‍പന്നിയെ പിടികൂടാനായി തുരങ്കത്തിനകത്ത് കയറിയ യുവാവ് മരിച്ചു. ബായാറിന് സമീപത്തെ പൊസടിഗുംമ്പെയിലെ പരേതനായ സുബ്ബുനായ്കിന്റെ മകന് നാരായണ നായ്്ക് എന്ന രമേശാണ് (42) മരണപ്പെട്ടത്. കൂലി തൊഴിലാളിയാണ്. തുരങ്കത്തിനകത്ത് യുവാവിന്റെ ശരീരത്തിലേക്ക് മണ്ണിടിഞ്ഞ് വീണാണ് മരിച്ചതെന്നാണ് സൂചന.
ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് പെര്‍മുദെയിലെ വീട്ടിലേക്ക് പോകവേ തുരങ്കത്തിലേക്ക് മുള്ളന്‍പന്നി കയറുന്നത് കണ്ട് പിറകെ തുരങ്കത്തില്‍ കയറി തുരങ്കത്തില്‍ കുടുങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇയാള്‍ പുറത്ത് വരാത്തിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."