പണമടക്കാനുള്ള സംവിധാനം പുനഃസ്ഥാപിക്കണം: സി.പി.ഐ
കൊളച്ചേരി: കേരള വാട്ടര്‍ അതോറിറ്റിയുടെ കൊളച്ചേരി സെക്ഷന്‍ ഓഫിസില്‍ വാട്ടര്‍ കണക്ഷന്റെ തുക സ്വീകരിക്കാത്തത് ആയിരക്കണക്കിന് ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്നു. മയ്യില്‍, കൊളച്ചേരി, കുറ്റിയാട്ടൂര്‍, നാറാത്ത് പഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ മട്ടന്നൂരിലുള്ള വാട്ടര്‍ അതോറിറ്റി ഓഫിസിലെത്തി ബില്‍ തുക അടക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുപ്പതും നാല്പതും കിലോമീറ്ററുകള്‍ യാത്ര ചെയ്ത് മട്ടന്നൂരിലെത്തി ബില്‍ തുക അടക്കണമെന്ന നിര്‍ദേശം പിന്‍വലിക്കണമെന്നും അടിയന്തരമായി മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഉപഭോക്താക്കളുടെ ദുരിതം ഒഴിവാക്കണമെന്നും സി.പി.ഐ മയ്യില്‍ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥന് ആവശ്യപ്പെട്ടു. ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും സാങ്കേതിക തകരാര്‍ അടിയന്തരമായി പരിഹരിക്കുകയും ചെയ്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും അതുവരെ ഈ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് പണമടക്കുന്നതിനുള്ള കാലാവധി നീട്ടിനല്‍കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."