മലയാളത്തിളക്കം വിജയ പ്രഖ്യാപനം
പാപ്പിനിശ്ശേരി: മാതൃഭാഷയില്‍ പിന്നോക്കം നില്‍ക്കുന്നവരെ മുന്‍നിരയിലെത്തിക്കുന്ന മലയാളത്തിളക്കം പദ്ധതിയുടെ ജില്ലയിലെ ആദ്യത്തെ പഞ്ചായത്ത്തല ഉദ്ഘാടനം പാപ്പിനിശ്ശേരിയില്‍ നടന്നു.
അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ മാതൃഭാഷയില്‍ യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ശേഷി നേടുന്നതിനുള്ള വിജയ പ്രഖ്യാപനമാണ് നടന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണന് അധ്യക്ഷനായി. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി.വി പുരുഷോത്തമന് പദ്ധതിയുടെ വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.
പി ഷാജിര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി ജയപാലന്, കെ.ആര് അശോകന്, ടി.പി വേണുഗോപാലന്‍, എ.വി പാര്‍ഥസാരഥി, കെ.പി.വി സതീശ്കുമാര്‍, ഹെലന് ഹൈസന്‍സ് മെന്‍ഡോസ്, ടി. അജയന്, കെ.വി സുമതി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."