HOME
DETAILS
MAL
ബിഹാറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയില്പുള്ളിയെ കൂട്ടബലാത്സംഗം ചെയ്തു
backup
November 30 2018 | 08:11 AM
മുസാഫര്‍പുര്‍: ബിഹാറിലെ സീതാമര്‍ഹി ജയിലില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയില്പുള്ളിയെ കൂട്ടബലാത്സംഗം ചെയ്തു. നവംബര്‍ 14ന് മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രി കുളിമുറിയില്‍ വച്ചാണ് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.
നവംബര്‍ 11നാണ് ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലില്‍ തിരിച്ചെത്തിയ ശേഷമാണ് സഹതടവുകാരോടും ജയില്‍ സൂപ്രണ്ടിനോടും കാര്യം പറഞ്ഞത്.
ജയില്‍ സൂപ്രണ്ട് പൊലിസ് മേധാവിക്ക് കത്തെഴുതുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, രണ്ടു പൊലിസുകാര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മോശം ഭരണമാണ് ഇതിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."