ട്രെയിന്‍ അട്ടിമറിക്കാന്‍ശ്രമം രണ്ട് യുവാക്കള്‍ കൂടി പിടിയില്‍
കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം ചങ്ങന്‍കുളങ്ങര റെയില്‍വേ ഗേറ്റിന് വടക്ക് റെയില്‍പാളത്തില്‍ മെറ്റല്‍കൂനയിട്ട് ട്രെയിന്‍ അട്ടിമറിക്കാനും മറ്റുമായി ശ്രമിച്ച കേസിലെ പ്രതികളായ രണ്ട് യുവാക്കള്‍ കൂടി റെയില്‍വേ പോലിസിന്റെ പിടിയില്‍ ആയി. മണപ്പള്ളി ആലുംതറവടക്കതില്‍ അനന്തുഭവനത്തില്‍ അനന്തു (19), തഴവ സംഗമത്ത് പുത്തന്‍വീട്ടില്‍ അഖില്‍ രാജ് (18) എന്നിവരെയാണ് റെയില്‍വേ സംരക്ഷണസേന പിടികൂടിയത്. ഇതോടെ ഈ കേസില്‍ മൂന്ന് പേരും അറസ്റ്റിലായി. സംഭവ ദിവസം തന്നെ അനന്തകൃഷ്ണ(19) നെ പോലിസ് പിടികൂടുകയും മറ്റു രണ്ട് പേര്‍ക്കായി ഊര്‍ജ്ജിത അന്വേഷണം നടക്കുന്നതിനിടെയാണ് പിടിയിലായത്. രണ്ട് പേരും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്.
ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയതായിരുന്നു ഇവര്‍. വീട്ടിലേക്ക് പുലര്‍ച്ചെ മടങ്ങുന്ന വഴിക്ക് റെയില്‍വേ ട്രാക്കില്‍ മെറ്റലുകള്‍ കൂട്ടിയിടുകയായിരുന്നു. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ കടന്നുവരുന്ന ട്രാക്കില്‍ ആയിരുന്നു മെറ്റല്‍കൂന കൂട്ടിയിട്ടത്. പുലര്‍ച്ചെ 6.5ന് ആയിരുന്നു സംഭവം. മെറ്റല്‍ കൂന ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എമര്‍ജെന്‍സി ബ്രേക്ക് ഉപയോഗിച്ചെങ്കിലും മെറ്റല്‍ കൂനയില്‍ ട്രെയിന്‍ ഇടിച്ച് നിന്ന് തലനാരിഴക്ക് വന്‍ അപകടം ഒഴിവാകുകയായിരുന്നു.
[caption id="attachment_659675" align="alignnone" width="259"] അഖില്‍രാജ്[/caption] [caption id="attachment_659674" align="alignnone" width="312"] അനന്തു[/caption]Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."