HOME
DETAILS
MAL
രഹ്നാ മനോജിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി തള്ളി
backup
November 30 2018 | 19:11 PM
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക് പോസ്റ്റിട്ട കേസില്‍ അറസ്റ്റിലായ രഹ്നാ മനോജിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പത്തനംതിട്ട പൊലിസിന്റെ അപേക്ഷ പത്തനംതിട്ട ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രഹ്നയെ മൂന്നു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് പൊലിസ് അപേക്ഷ നല്‍കിയത്. പൊലിസിന് ജയിലില്‍ എത്തി രണ്ടു മണിക്കൂര്‍ ഇവരെ ചോദ്യം ചെയ്യാവുന്നതാണെന്നു വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്. അതേസമയം, രഹ്നയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."