സ്ഥാനം മെച്ചപ്പെടുത്താന്‍ റയല്‍ ഇന്ന് കളത്തില്‍
മാഡ്രിഡ്: ലാലിഗയില്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ റയല്‍ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ന് രാത്രി 1.15നാണ് റയല്‍ മാഡ്രിഡ് വലന്‍സിയയെ നേരിടുന്നത്. ആറാം സ്ഥാനത്തുള്ള റയലിന് ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനില്ല.
പുതിയ പരിശീലകന് ചുമതല ഏറ്റതിന് ശേഷം റയലിന്റെ തോല്‍വിക്ക് പരിഹാരമായിട്ടുണ്ടെങ്കിലും സ്ഥിരതയുള്ള ജയം നേടാന്‍ ഇപ്പോഴും ടീമിനായിട്ടില്ല. ഇന്ന് ജയിക്കുകയാണെങ്കില്‍ റയലിന് സ്ഥാനം മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്.
മറ്റൊരു മത്സരത്തില്‍ വല്ലഡോളിഡും ലെഗാനസും തമ്മില്‍ ഏറ്റുമുട്ടും.
പട്ടികയില്‍ പതിമൂന്നും 17ഉം സ്ഥാനത്തു നില്ക്കുന്ന ടീമുകളാണ് ഇവരണ്ടും. രാത്രി 11ന് നടക്കുന്ന മത്സരത്തില്‍ ഗറ്റാഫെ സി.എഫ് എസ്പാനിയോളിനെ നേരിടും. ഇന്ന് ജയിക്കുകയാണെങ്കില്‍ അഞ്ചാം സ്ഥാനത്തുള്ള എസ്പാനിയോളിന് പട്ടികയില്‍ മുന്നേറ്റം നടത്താനാകും.
പ്രീമിയര്‍ ലീഗ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ബേണ്‍ മൗത്തിനെ നേരിടും. മോശം ഫോമില്‍ തുടരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സതാംപ്ടണാണ് എതിരാളികള്‍. യുനൈറ്റഡിന് ഇന്ന് ജയിക്കാനായാല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്താനാകും.
മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി വാട്ഫോര്‍ഡിനെ നേരിടും. രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റര്‍ പാലസിന് ബേണ്‍ലിയാണ് എതിരാളികള്‍. ന്യൂകാസിലും വെസ്റ്റ് ഹാമും തമ്മിലാണ് മറ്റൊരു മത്സരം.
സാഞ്ചസിന് പരുക്ക്
പരിശീലനത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് ചിലിയന്‍ താരം അലക്സി സാഞ്ചസിന് ഒരു മാസം വിശ്രമം. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഹാം സ്ട്രിങിന് പരുക്കേറ്റത്. ചുരുങ്ങിയത് ഒരു മാസമെങ്കിലും താരം പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.
പരുക്ക് കാരണവും ഫോം ഇല്ലായ്മ കാരണവും ഈ സീസണില്‍ മിക്ക കളികളിലും സാഞ്ചസ് പുറത്തായിരുന്നു.
യുനൈറ്റഡിനായി സീസണില്‍ ഒറ്റ ഗോള്‍ മാത്രമാണ് സാഞ്ചസ് നേടിയിട്ടുള്ളത്.
ആഴ്സനലിനെതിരേയും 16ന് ലിവര്‍പൂളിനെതിരേയുള്ള മത്സരത്തിലും സാഞ്ചസ് പുറത്തിരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."