ചെല്‍സിക്കും ആഴ്സനലിനും ജയം
ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗില്‍ ചെല്‍സിക്കും ആഴ്സനലിനും ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആഴ്സനല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വോസ്ക്ലയെ പരാജയപ്പെടുത്തി. സ്മിത് റോവെ (10), ആരോണ്‍ റംസി (27), ജിയോ വില്ലോക്ക് (41) എന്നിവരാണ് ആഴ്സനലിനുവേണ്ടി ഗോള്‍ നേടിയത്. ഇന്നലത്തെ ജയത്തോടെ ഗ്രൂപ്പ് ഇയില്‍ 13 പോയിന്റുമായി ആഴ്സനല്‍ പട്ടികയില്‍ ഒന്നാമതെത്തി. ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ ടീമുകള്‍ക്കും ഒരു മത്സരം കൂടി ബാക്കിയുണ്ട്. മറ്റൊരു മത്സരത്തില്‍ റോസന്‍ബര്‍ഗ് 1-0 എന്ന സ്കോറിന് സെല്റ്റിക്കിനോട് പരാജയപ്പെട്ടു. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ എ.സി മിലാന് 5-2 എന്ന സ്കോറിന് ഡ്യുഡെലങിനെ പരാജയപ്പെടുത്തി. പാട്രിക് കുര്ട്ടോണെ (21), സ്റ്റെല്‍വിയോ റോസ (66 സെല്‍ഫ്), ഹകന്‍ (70), ടോം ഷ്നെല്ല് (77, സെല്‍ഫ്), ഫാബിയോ ബോറിനി (80) എന്നിവരാണ് എ.സി മിലാന് വേണ്ടി ഗോളുകള്‍ നേടിയത്. റയല്‍ ബെറ്റിസും ഒളിപ്യാകോസും തമ്മിലുള്ള മത്സരത്തില്‍ 1-0 എന്ന സ്കോറിന് റയല്‍ ബെറ്റിസ് ജയിച്ചു. പി.എ.ഒ.കെ യെ നേരിട്ട ചെല്‍സി എതിരില്ലാത്ത നാലുഗോള്ക്കാണ് വിജയിച്ചത്. ചെല്‍സിക്കായി ഫ്രഞ്ച് താരം ഒലിവര്‍ ജിറൗദ് ഇരട്ട ഗോള്‍ നേടി. ഹഡ്സണ്‍ ഓഡി, അല്‍വാരോ മൊറാട്ട എന്നിവരും ചെല്‍സിക്കായി ലക്ഷ്യം കണ്ടു. കളിയുടെ ഏഴാം മിനുട്ടില്‍ തന്നെ പി.എ.ഒ.കെ താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതാണ് ചെല്‍സിയുടെ അനായാസ ജയത്തിലേക്ക് നയിച്ചത്. ലീഗിലെ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ 13ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."