കോഹന്റെ കുറ്റസമ്മതം; റഷ്യന്‍ വ്യാപാര ബന്ധത്തെ ന്യായീകരിച്ച് ട്രംപ്
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാപാര ആവശ്യങ്ങള്‍ക്കായി റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യം തെറ്റായ രീതിയില്‍ പോകുമ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നും നിയമപരമായ രീതിയില്‍ തന്റെ വ്യാപരം തുടര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ചു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിച്ചിരുന്നു. റഷ്യയില്‍ കെട്ടിട നിര്‍മാണത്തിനു ശ്രമിച്ചു. ഇതിനായി പണം വകയിരുത്തുകയോ ഉറപ്പുനല്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യങ്ങള്‍ ആരോപിച്ച് ഇപ്പോള്‍ തന്നെ വേട്ടയാടുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ട്രംപിന്റെ വ്യപാര സാമ്രാജ്യം വിപുലമാക്കാനായി റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നു കോഹന് മാന്ഹാട്ട് കോടതിയില്‍ മൊഴിനല്കിയതിനു പിന്നാലെയാണ് ട്രംപിന്റെ ന്യായീകരണം. എന്നാല്‍ റഷ്യയുമായി വ്യാപാര സംബന്ധമായ ചര്‍ച്ച നടത്തിയില്ലെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധവുമായി ബന്ധപ്പെട്ട് യു.എസ് കോണ്‍ഗ്രസ് കളവ് പറഞ്ഞെന്ന് മൈക്കില്‍ കോഹന് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."