2,000 രൂപാ നോട്ട് അച്ചടിക്കാന്‍ ആര്.ബി.ഐ നിര്‍ദേശിച്ചിട്ടില്ലെന്ന് നാസിക് പ്രസ്
നാസിക്: നോട്ട് നിരോധനത്തിനു ശേഷം പുറത്തിറക്കിയ പുതിയ 2,000 രൂപാ നോട്ട് അച്ചടിക്കാന്‍ ആര്.ബി.ഐ നിര്‍ദേശം നല്‍കിയിട്ടില്ലെന്നു നാസിക്കിലെ കറന്‍സി അച്ചടിക്കുന്ന പ്രസ് അധികൃതര്‍ അറിയിച്ചു.
2,000 രൂപാ നോട്ട് സര്‍ക്കാര്‍ പിന്‍വലിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് നോട്ടുകള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നാസിക് പ്രസ് മറുപടി നല്‍കിയത്.
ആര്.ബി.ഐ പുറത്തുവിട്ട വിവരങ്ങളില്‍ നവംബര്‍ ഒന്‍പതു മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ 11,600 കോടി രൂപയുടെ സര്‍ക്കുലേഷന്‍ കുറച്ചിട്ടുണ്ടെന്നു പറയുന്നുണ്ട്.
അതേസമയം, 2,000 രൂപാ നോട്ടുകള്‍ പിന്വലിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരം ആര്.ബി.ഐ നല്‍കിയിട്ടില്ല. നോട്ടുകള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്നു കഴിഞ്ഞ ആഗസ്റ്റില്‍ ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."