പബ്: തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്ന് മദ്യവിരുദ്ധ ജനകീയമുന്നണി
കോഴിക്കോട്: നഗരങ്ങളില്‍ പബുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മദ്യവിരുദ്ധ ജനകീയമുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം, എറണാകുളം, കോട്ടയം തുടങ്ങിയ നഗരങ്ങളില്‍ പബ് സ്ഥാപിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അത് പിന്നീട് കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് വരും. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.
പഴങ്ങളില്‍ നിന്ന് മദ്യമുണ്ടാക്കുവാന്‍ അനുമതി നല്‍കുകയെന്നാല്‍ പഴയ കള്ളവാറ്റിന് ലൈസന്‍സ് കൊടുക്കലാണ്. ബോധവല്‍ക്കരണത്തിലൂടെ മദ്യപാനം കുറക്കുമെന്ന് പറയുന്നത് വഞ്ചനയാണ്. മദ്യപാനം കുറക്കുന്ന കാര്യത്തില്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. നിയമവിരുദ്ധ ലഹരി വ്യാപനം തടയാന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളുടെ മദ്യനിരോധനാധികാരം പോലും അട്ടിമറിക്കുകയാണെന്നും മദ്യവിരുദ്ധ ജനകീയ മുന്നണി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."