വയനാട് മണ്ഡലത്തിലെ സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണം: രാഹുല്‍ ഗാന്ധി
വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം
സ്‌കൂള്‍ നന്നാക്കാന്‍ എം.പി ഫണ്ടില്‍ നിന്ന് വിഹിതം നല്‍കാം
ന്യൂഡല്‍ഹി: ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തില്‍ വയനാട് മണ്ഡലത്തിലെ സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് രാഹുല്‍ ഗാന്ധി എം.പി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഷഹ്‌ല ഷെറിന്റെ നിര്യാണത്തില്‍ രാഹുല്‍ ഗാന്ധി അതിയായ ദുഃഖം രേഖപ്പെടുത്തി. വളരെ നിര്‍ഭാഗ്യകരവും സങ്കടകരവുമായ സംഭവമാണ് ഇതെന്നും ഷഹ്‌ലയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
ബത്തേരിയില്‍ സംഭവം നടന്ന സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തുകയിലൊരു വിഹിതം എം.പി ഫണ്ടില്‍ നിന്ന് നല്‍കാമെന്നും രാഹുല്‍ ഉറപ്പു നല്‍കി. സര്‍വ്വജന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ സമയക്രമം നിശ്ചയിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."