HOME
DETAILS
MAL
ദലൈ ലാമയുടെ പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് ചൈനയല്ലെന്ന് യു.എസ്
backup
November 23 2019 | 05:11 AM
വാഷിങ്ടണ്‍: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള അവകാശം ചൈനയ്ക്കല്ലെന്ന് യു.എസ്. യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമിതികളാണ് അത് ചെയ്യേണ്ടതെന്നും യു.എസ് അംബാസഡര്‍ സാമുവല്‍ ബ്രൗണ്‍ബാക്ക് പറഞ്ഞു.
ദലൈ ലാമയെ നിരവധിയാളുകള്‍ പിന്‍പറ്റുന്നുണ്ട്. അദ്ദേഹം ജീവിക്കുന്നത് ചൈനയിലല്ല താനും. ടിബറ്റന്‍ ബുദ്ധമതക്കാര്ക്കാണ് ലാമയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള അവകാശം. അല്ലാതെ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ സര്‍ക്കാരിനോ അല്ല- അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് അംബാസഡര്‍ സാമുവല്‍ ബ്രൗണ്‍ബാക്ക് വ്യക്തമാക്കി.
84കാരനായ ദലൈ ലാമ ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന വിഘടനവാദി നേതാവാണെന്നാണ് ചൈന പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."