എച്ച്1 എന്‍1 : ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: എച്ച് 1 എന്‍ 1 രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രീത പി.പി. അറിയിച്ചു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, വിറയല്‍, ശ്വാസംമുട്ടല്‍ തുടങ്ങിയവ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, വൃക്ക-കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരിലും ഗര്‍ഭിണികളിലും ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. സൗജന്യചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.
വായുവില്‍ കൂടി പകരുന്നതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം. മുഖവും കൈകളും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പൂര്‍ണ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കഴിയുന്നതും വീടുകളില്‍ വിശ്രമിക്കണം. രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളുകളിലേക്ക് അയയ്ക്കരുത്. രോഗതീവ്രത കൂടയയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണമെന്നും ഡി.എം.ഒ. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."