HOME
DETAILS
MAL
ഷഹ്ലയുടെ മരണം: പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, തുക ആരോപണ വിധേയരില്‍ നിന്നും ഈടാക്കണമെന്നും ബാലവകാശ കമ്മിഷന്
backup
November 23 2019 | 09:11 AM
ബത്തേരി: ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹലയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അടിയന്തര സഹായം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന് ചെയര്മാന് പി.സുരേഷ്. ഈ തുക ആരോപണവിധേയരായ അധ്യാപകരില്‍ നിന്നും ഡോക്ടറില്‍ നിന്നും ഈടാക്കണം. സംഭവത്തില്‍ സ്കൂള്‍ അതികൃതര്‍ക്കും ഡോക്ടര്‍ക്കും വീഴ്ച സംഭവിച്ചതായും സുരേഷ് പറഞ്ഞു. ഷഹ്ല പഠിച്ചിരുന്ന സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബാലാവകാശ കമ്മീഷന് ചെയര്മാന് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."