സര്‍ക്കാര്‍ അധ്യാപകരെ ദ്രോഹിക്കുന്നു: കെ.എസ്.ടി.യു
വേങ്ങര: പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുമെന്ന് മേനി നടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അധ്യാപക ദ്രോഹ നടപടികളില്‍ ഉത്തരവിറക്കി പരീക്ഷണം നടത്തുകയാണെന്ന് കെ.എസ്.ടി.യു.
ആനുകുല്യങ്ങള്‍ കവരാനും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രയാസപ്പെടുത്താനും നിരവധി യുക്തിരഹിത ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ചരിത്രത്തില്‍ ആദ്യമായി എസ്.എസ്.എല്‍.സി പരീക്ഷ മാറ്റി നടത്തി വിദ്യാര്‍ഥികളുടെ ആത്മ വീര്യം തകര്‍ത്ത സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പേരില്‍ വിടുവായത്തം എഴുന്നള്ളിക്കുകയാണ്.
ബജറ്റിലും നിയമസഭയിലും പ്രഖ്യാപിച്ച അന്തര്‍ദേശീയ നിലവാരം ഉയര്‍ത്തല്‍ പദ്ധതിക്ക് ഒരു രൂപ പോലും അനുവദിയ്ക്കാതെ ഒരു വര്‍ഷം കടന്നു പോയി. സ്‌കൂളുകള്‍ സ്വന്തം നിലയില്‍ ഫണ്ട് കണ്ടെത്തണമെന്ന വിചിത്ര വാദമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്.
വര്‍ഷങ്ങളുടെ ശ്രമഫലമായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ മുന്നേറ്റങ്ങളെ പരിഹസിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.യു വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ബ്‌ളോക്ക് പ്രസിഡന്റ് പി.കെ. അസ്‌ലു ഉദ്ഘാടനം ചെയ്തു.
എ.വി ഇസ്ഹാഖ് അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി പി.കെ.എം ഷഹീദ് സമര സന്ദേശം നല്‍കി. കെ.ടി അമാനുളള, എ.കെ ശമീര്‍, കെ. ബഷീര്‍ അഹമ്മദ്, എം. ഫൈസല്‍, കെ.വി ഹബീബു റഹ്്മാന്‍, എം.എം മുസ്തഫ, കെ.സി ഫൈസല്‍, ആബിദ് പാക്കട, എ.കെ ഷുക്കൂര്‍, പി.കെ നൗഫല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."