മനോവിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് വിമാനത്തില്‍ കയറ്റാതെ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ പ്രവാസി മലയാളി ഒടുവില്‍ നാട്ടിലെത്തി
റിയാദ്: മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രവാസിയായ മലയാളി യുവാവിനെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ടു നാട്ടിലേക്കയച്ചു. റിയാദ് കിംഗ് ടെര്‍മിനലില്‍ അലഞ്ഞു നടന്ന കൊല്ലം സ്വദേശി സുധീഷിനെയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ രണ്ടു ദിവസത്തിന് ശേഷം മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിച്ചത്.
എമിഗ്രെഷനില്‍ ഫൈനല്‍ എക്സിറ്റ് നല്‍കിയതിന് ശേഷമുള്ള പരിശോധനകള്‍ കഴിഞ്ഞു വിമാനം കയറാന്‍ ഒരുങ്ങുന്നതിനിടെയാണ് സുധീഷ് പരിഭ്രാന്തനായത്. തുടര്‍ന്ന് വിമാന അധികൃതര്‍ വിസമ്മതിച്ചതോടെയാണ് വിമാനത്താവളത്തിന് പുറത്ത് കടക്കാന്‍പോലും കഴിയാതെ ടെര്‍മിലില്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടേണ്ടി വന്നത്. ഏതാനും ദിവസങ്ങളായി മനോനില തെറ്റിയ യുവാവിനെ കമ്പനി വിസ റദ്ദ് ചെയ്തു നാട്ടിലേക്കയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇത്തിഹാദ് വിമാനത്തില്‍ തിരുവന്തപുരത്തേക്ക് യാത്രക്കായാണ് യുവാവ് വിമാനത്താവളത്തില്‍ എത്തിയത്. അബുദബി കണക്ഷന്‍ വിമാനമായതിനാല്‍ വിമാനം മാറിക്കയറേണ്ട അവസ്ഥയില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന കാരണമാണ് ഇവിടെ വെച്ച് തന്നെ യാത്ര വിലക്കാന്‍ കാരണം.
ഇതോടെ വിമാനത്താവളത്തില്‍ കുടുങ്ങിയ യുവാവ് അലക്ഷ്യമായി അലയുകയും എല്ലാ വിമാനങ്ങള്‍ പോകുമ്പോഴും അതിലേക്ക് കയറാനായി ഗേറ്റുകളിലേക്ക് പോവുകയും ചെയ്യുകയായിരുന്നു. എയര്‍പോര്‍ട്ട് ഡ്യുട്ടി മാനേജര്‍ ഇന്ത്യക്കാരാണെന്നു മനസ്സിലാക്കി ഇന്ത്യന്‍ എംബസിയെ അറിയിച്ചതിനെ തുടര്‍ന്ന് എംബസി വളണ്ടിയത് ശിഹാബ് കൊട്ടുകാടും സഹപ്രവര്‍ത്തകന്‍ സാബു ഫിലിപ്പിനോടൊപ്പം വിമാനത്താവളത്തിലെത്തി രാത്രി മുതല്‍ പുലര്‍ച്ചെ വരെ അന്വേഷിച്ചു. ഒടുവിലാണ് ഒരു മുറിയില്‍ നിന്നും യുവാവിനെ കണ്ടെത്തിയത്.
പിന്നീടാണ് ഏറെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഫൈനല്‍ എക്സിറ്റ് ഒഴിവാക്കി സഊദിയിലേക്ക് തന്നെ തിരിച്ചറക്കി വിമാനതവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. പിന്നീട് തൊട്ടടുത്ത ദിവസം സുഹൃത്തുക്കള്‍ എടുത്ത് നല്‍കിയ ടിക്കറ്റില്‍ എയര്‍ ഇന്ത്യയുടെ കൊച്ചി വിമാനത്തില്‍ കയറ്റി വിടുകയും വീട്ടുകാര്‍ നേരിട്ടെത്തി കൊച്ചിയില്‍ നിന്നും യുവാവിനെ കൂട്ടികൊണ്ടു പോകുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."