ഇസ്‌റാഈലിന്റെ തെക്കുഭാഗം ആക്രമിക്കാന്‍ തങ്ങളുടെ മിസൈലുകള്‍ക്കാവുമെന്ന് ഇറാന്‍ ടി.വി
തെഹ്‌റാന്‍: ഇസ്‌റാഈലിന്റെ തെക്കുഭാഗത്തെ ഏതാണ്ട് പൂര്‍ണമായും ആക്രമിക്കാന്‍ തങ്ങളുടെ മിസൈലുകള്‍ക്കാവുമെന്ന് ഇറാന്‍ ടി.വി. ദ റൈസ് ഓഫ് മിസൈല്‍സ് എന്ന ആനിമേഷന്‍ വിഡിയോ പ്രക്ഷേപണം ചെയ്യുന്നതിനിടെയാണ് ഇസ്‌റാഈലിനെ ആക്രമിക്കാനുള്ള രാജ്യത്തിന്റെ ശേഷി വെളിപ്പെടുത്തിയത്.
ഫതഹ്-110 എന്ന ഇറാന്‍ മിസൈലിന് ഇസ്‌റാഈലിന്റെ തെക്കന്‍ ഭാഗത്ത് എത്താന്‍ കഴിവുണ്ടെന്നും ഇവ നിരവധിയെണ്ണം ലബ്‌നാനിലെ ഹിസ്ബുല്ലക്ക് കൈമാറിയതായും ടി.വി പറയുന്നു. ഹ്രസ്വദൂര മിസൈലായ ഫതഹ്-110 2007ലാണ് പരീക്ഷിച്ചത്. ഇറാന്റെ മിസൈലുകളില്‍ ഏറ്റവും കൃത്യതയുള്ളത് ഇതിനാണ്. സമുദ്രത്തില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഖലീജ് ഫാര്‍സ് മിസൈലുകള്‍ക്ക് ഇസ്‌റാഈലിന്റെ യുദ്ധക്കപ്പലുകളെ ആക്രമിക്കാന്‍ കഴിവുണ്ട്.
സിജ്ജീല്‍ മിസൈലിനെ കുറിച്ചും ടി.വി പരിപാടിയില്‍ പറയുന്നുണ്ട്. ഏഴു മിനുട്ടിനകം അധിനിവിഷ്ട പ്രദേശങ്ങള്‍ ആക്രമിക്കാന്‍ ഇവയ്ക്കു കഴിയും. സെക്കന്‍ഡില്‍ 4,300 മീറ്റര്‍ വേഗത്തിലാണിത് സഞ്ചരിക്കുക. അതിനാല്‍ ശത്രുവിന് തകര്‍ക്കുക എളുപ്പമല്ല. യു.എസ് സൈനികകേന്ദ്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഖിയാം മിസൈല്‍. ഇറാന്‍ നിര്‍മിച്ച ഫജ്ര്‍-3, ഫജ്ര്‍-5 റോക്കറ്റുകള്‍ ഫലസ്തീനികള്‍ ഇസ്‌റാഈലി നഗരങ്ങളെ ആക്രമിക്കാന്‍ ഉപയോഗിച്ചുവരുന്നതാണെന്നും ഇറാന്‍ ടി.വി അവതാരകന്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."