HOME
DETAILS
MAL
ഖത്തര്‍ പ്രതിസന്ധി അറബ് രാഷ്ട്രവിദേശ മന്ത്രിമാരുടെ പ്രത്യേക യോഗം ഇന്ന്
backup
July 30 2017 | 03:07 AM
റിയാദ്: ഖത്തര്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിദേശ മന്ത്രിമാരുടെ പ്രത്യേക യോഗം ഇന്ന് ബഹ്‌റൈനില്‍ ചേരും. ഖത്തറിനെതിരേ നിലപാടുകളെടുത്ത സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് , യു.എ.ഇ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരാണ് ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.
ഖത്തര്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം ആദ്യം ഈജിപ്തില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് ബഹ്‌റൈന്‍ സമ്മേളനം. ഖത്തര്‍ പ്രതിസന്ധിയുടെ നിലവിലെ അവസ്ഥ, കെയ്‌റോ യോഗശേഷമുള്ള ഖത്തര്‍ നിലപാട് തുടങ്ങിയവ ബഹ്‌റൈന്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."