സഊദിയില്‍ വിദേശ തൊഴിലാളികളുടെ പണമയക്കലില്‍ 34 ശതമാനം ഇടിവ്
റിയാദ്: സഊദിയിലെ വിദേശ ജോലിക്കാര്‍ പുറത്തേക്കയക്കുന്ന പണമയക്കലിന് റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. സഊദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം കഴിഞ്ഞ മാസം മാത്രം 34.16 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണ്‍ മാസം മാത്രം 541 കോടി റിയാലിന്റെ കുറവാണ് ഉണ്ടണ്ടായത്. വിദേശത്തേക്ക് പണമയക്കുന്നതില്‍ ഇതാദ്യമായാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ വിദേശികള്‍ നാട്ടിലേക്കയച്ചത് 1584 കോടി റിയാലായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതേസമയം 1043 കോടി റിയാലായാണ് കുറഞ്ഞത്. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ 20 ശതമാനം കുറവാണ് ഉണ്ടണ്ടായത്.
സഊദികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തേക്കയച്ച പണത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ മാത്രം 45.3 ശതമാനം കുറവാണിത്.
2016 ല്‍ 550 കോടി റിയാലായിരുന്നുവെങ്കില്‍ ഈ വര്‍ഷം ജൂണില്‍ 303 കോടി റിയാല്‍ മാത്രമായിരുന്നു. സഊദിയില്‍ വിദേശികളുടെ തൊഴില്‍ പ്രശ്‌നങ്ങളും കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങളുമാണ് പുറത്തേക്കുള്ള പണമൊഴുക്ക് തടയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."