ജ്യേഷ്ഠന്റെ പതനം തുണയായത് അനിയന്
ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍പ്പെട്ട് സഹോദരന്‍ നവാസ് ശരീഫ് പുറത്തായതാണ് 65 കാരനായ ശഹബാസ് ശരീഫിനെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നത്. സൈന്യത്തിന് നിര്‍ണായക സ്വാധീനമുള്ള പാക് രാഷ്ട്രീയത്തില്‍ അട്ടിമറിയും പിടിച്ചടക്കലുമെല്ലാം പതിവ്.
ജനാധിപത്യ സംവിധാനം പൂര്‍ണതോതില്‍ അവകാശപ്പെടാന്‍ ഇനിയും പാക് ഭരണകൂടങ്ങള്‍ക്ക് കഴിയില്ല. രൂക്ഷമായ പോരാട്ടമൊന്നുമില്ലാതെയാണ് ശഹബാസ് പാര്‍ട്ടി പ്രഖ്യാപിച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നത്.
പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ശഹബാസ് തന്നെ പ്രധാനമന്ത്രിയാകുമെന്ന് പാനമ കേസില്‍ വിധിവരും മുന്‍പെ വാര്‍ത്തകളുണ്ടായിരുന്നു. ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബ് മുഖ്യമന്ത്രിക്ക് പാകിസ്താനില്‍ ഉപപ്രധാനമന്ത്രിയുടെ സ്വാധീനമാണ്.
എം.പി അല്ലാത്തതിനാല്‍ അദ്ദേഹത്തിന് പെട്ടെന്ന് പ്രധാനമന്ത്രി പദം ഏറ്റെടുക്കാനാകില്ല. നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് (എന്‍) നു പാര്‍ലമെന്റില്‍ നിര്‍ണായക പിന്തുണയുണ്ട്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശഹബാസിന്റെ സ്ഥാനാരോഹണം എളുപ്പമാണ്. പാക് പാര്‍ലമെന്റില്‍ നവാസ് ശരീഫിന്റെ പതനം പ്രതിപക്ഷത്തിന് കാര്യമായി രാഷ്ട്രീയനേട്ടമാക്കാനാകില്ല. നവാസ് ശരീഫ് രാജിവയ്ക്കുന്ന നാഷനല്‍ അസംബ്ലിയിലെ സീറ്റില്‍ തന്നെയാകും സഹോദരന്‍ ശഹബാസും മത്സരിക്കുക. ശരീഫിന്റെ പാര്‍ട്ടിയുടെ ഉറച്ച കോട്ടയാണിത്.
ഇവിടെ പരാജയ സാധ്യത പാര്‍ട്ടി പരിഗണിക്കുന്നുപോലുമില്ല. നവാസ് ശരീഫിന്റെ അഴിമതിക്കഥകള്‍ പ്രതിപക്ഷം ഉന്നയിച്ചാല്‍ പോലും ശഹബാസിന്റെ ജനപിന്തുണ അവിടെ തുണയാകുമെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."