HOME
DETAILS

മഞ്ചേരി സീതി ഹാജി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ അപകടഭീഷണിയില്‍

  
backup
December 01 2018 | 04:12 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1

മഞ്ചേരി: സീതീ ഹാജി ബസ് സ്റ്റാന്‍ഡില്‍ അപകടക്കെണിയൊരുക്കി സ്ഥിതി ചെയ്യുന്ന കൂറ്റന്‍ പരസ്യ ടവര്‍ നീക്കം ചെയ്യാന്‍ തയ്യാറാകാതെ മഞ്ചേരി നഗരസഭ. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന തരത്തിലുള്ള ഇരുമ്പ് ടവര്‍ പൊളിച്ചു നീക്കാന്‍ തൊഴിലാളികളെ കിട്ടുന്നില്ലെന്നതാണ് നഗരസഭയുടെ വിചിത്ര വാദം. ദിനേനെ നൂറുകണക്കിന് യാത്രക്കാര്‍ എത്തുന്ന ബസ് സ്റ്റാന്‍ഡിലെ പരസ്യ ബോര്‍ഡ് വിവാദമായതോടെ ഒക്ടോബര്‍ 17നാണ് നഗരസഭ പരസ്യം നീക്കം ചെയ്തത്. പരസ്യങ്ങള്‍ നീക്കം ചെയ്‌തെങ്കിലും എത് സമയവും അപകടം വരുത്തിവക്കാവുന്ന തരത്തില്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ പരസ്യ ടവര്‍ നീക്കം ചെയ്യാന്‍ നഗരസഭ തയ്യാറാകാത്തത് സമ്മര്‍ദ്ധം മൂലമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പരസ്യബോര്‍ഡ് സ്ഥാപിച്ച് തങ്ങളെ പറ്റിച്ചു കടന്നുകളഞ്ഞ പരസ്യകമ്പനിയുടെ 'പേര് അറിയാത്ത' ഉടമക്കെതിരേ നിര്‍ബന്ധിത ഘട്ടത്തിലാണ് പരസ്യമായി നടപടി എന്ന തരത്തില്‍ പരസ്യം നീക്കം ചെയ്തത്. അനധികൃത പരസ്യ ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ തൊഴിലാളികള്‍ രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഭാഗമായി ബോര്‍ഡില്‍ തൊടാതെ സ്ഥലം വിട്ടത് വിവാദമായിരുന്നു. ഇതോടെയാണ് നഗരസഭ അധികൃതര്‍ പരസ്യം പൂര്‍ണമായും നീക്കം ചെയ്തത്.
പരസ്യ ഇനത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച കമ്പനിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പലതവണ പറഞ്ഞിരുന്നെങ്കിലും നടപ്പാകാതിരുന്നതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരസ്യം നീക്കിയതിന് പിന്നാലെ പരസ്യ ടവറും പൊളിച്ചുമാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും കടലാസിലൊതുങ്ങി.
ടവര്‍ നീക്കം ചെയ്യാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ എത്തിയ കരാറുകാര്‍ പറയുന്ന വലിയതുക നല്‍കാന്‍ നഗരസഭ തയ്യാറാവാതിരിക്കുന്നതാണ് പരസ്യ ടവര്‍ നീക്കം ചെയ്യുന്നതിന് തടസമാകുന്നത് എന്നാണ് നഗരസഭയുടെ വാദം.
35000 മുതല്‍ മുകളിലേക്കാണ് കരാറുകാര്‍ പരസ്യ ടവര്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. പരസ്യ ടവര്‍ നീക്കം ചെയ്യാന്‍ ഇത്രയും തുക ചെലവഴിക്കാന്‍ നഗരസഭക്ക് സാധിക്കില്ല. ഇതോടെ കുറഞ്ഞ തുകക്ക് ടവര്‍ നീക്കം ചെയ്യാന്‍ സന്നദ്ധരാകുന്ന തൊഴിലാളികളെ തേടുകയാണ് അധികൃതര്‍. എന്നാല്‍ തൊഴിലാളികളെ തേടാന്‍ തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ഫലമുണ്ടായിട്ടില്ല.
പ്രകാശിക്കാത്ത ഹൈമാസ്റ്റ് ലൈറ്റിന്റെ പേരില്‍ കൂറ്റന്‍ പരസ്യ ടവര്‍ വലിയ അപകടഭീഷണി ഉയര്‍ത്തുകയാണ്. ശക്തമായ കാറ്റ് വീശി ബോര്‍ഡ് നിലം പതിച്ചാല്‍ വലിയ ദുരന്തമാകും ഉണ്ടാകുക. ശാസ്ത്രീയ പഠനം നടത്താതെയാണ് ലൈറ്റ് ടവറില്‍ കുറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പരസ്യബോര്‍ഡ് റോഡിലേക്കുവീണാല്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ പോകുന്ന നഗരത്തില്‍ ഇത് ഒരു ദുരന്തകാഴ്ചയായി മാറും.
ഹൈമാസ്റ്റ് ലൈറ്റിന്റെ മറവില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചവരെ കുറിച്ച് നഗരസഭയുടെ രേഖയില്‍ ഒരക്ഷരം പോലുമില്ലെന്ന് മുനിസിപ്പല്‍ സെക്രട്ടറി തന്നെ പറയുന്നുണ്ട്. 2013ലാണ് നഗരത്തിലെ അഞ്ച് ഭാഗങ്ങളിലായി ഹൈമാസ് ലൈറ്റ് സ്ഥാപിക്കാന്‍ പരസ്യകമ്പനിക്ക് കരാര്‍ നല്‍കിയത്. രേഖയില്ലാതെ വാക്കാല്‍ നല്‍കിയ കരാര്‍ ആയിരുന്നു ഇതെന്നാണ് ആരോപണം. പ്രകാശിക്കാത്ത ഒരു ലൈറ്റ് ടവറും അതിന് മുകളില്‍ കൂറ്റന്‍ പരസ്യബോര്‍ഡും പാണ്ടിക്കാട് റോഡിലെ സീതി ഹാജി സ്റ്റാന്‍ഡില്‍ കാണുന്നുണ്ടെങ്കിലും ബാക്കി നാല് എണ്ണം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.കരാറിന്റെ പകര്‍പ്പൊ കരാറില്‍ ഒപ്പുവച്ചതായിട്ടുള്ള അനുബന്ധ രേഖകളൊ ആരുടെ പക്കലുമില്ല. എത്ര വര്‍ഷത്തിനാണ് കരാര്‍ നല്‍കിയതെന്നതിനെ കുറിച്ചും വിവരമില്ല. രേഖകള്‍ ഹാജരാക്കാതെ ഹൈമാസ്റ്റ് ലൈറ്റിന്റെ പേരില്‍ ഇഷ്ടക്കാര്‍ക്ക് പരസ്യ ഇനത്തിലൂടെ ലാഭം കൊയ്യാന്‍ നഗരസഭാ അധികൃതര്‍ ഒത്തുകളി നടത്തിയെന്ന ആരോപണം ശക്തമായതോടെയാണ് പരസ്യം നീക്കം ചെയ്തത്.ടവര്‍ നീക്കം ചെയ്യാന്‍ വൈകുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും നഗരസഭാ അധികൃതര്‍ നിസംഗതാ ഭാവമാണ് പുലര്‍ത്തുന്നത്. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലും പരസ്യ ടവര്‍ സംബന്ധിച്ച അജണ്ട ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago