HOME
DETAILS

ഷഹല ഷെറിന് പാമ്പുകടിയേറ്റ ക്ലാസ് മുറി പൊളിച്ച് പുതിയ കെട്ടിടം പണിയും; നടപടിയെടുത്ത പ്രിന്‍സിപ്പലിന് പകരം മറ്റൊരധ്യാപകന് പ്രിന്‍സിപ്പലിന്റെ അധിക ചുമതല

  
backup
November 24 2019 | 15:11 PM

shahanas-class-room-will-rebuild-soon

വയനാട്: ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വജന സ്‌കൂളിലെ ക്ലാസ് മുറി പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയാന്‍ സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം. ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങളുണ്ടായിരിക്കുന്നത്.

സ്‌കൂള്‍ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകര്‍ ഒളിവില്‍പോയ സാഹചര്യത്തില്‍ മറ്റൊരധ്യാപകന് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കാനും വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ്ങ് നടത്താനും ശുചീകരണ പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടത്താനും യോഗം തീരുമാനിച്ചു. അതേസമയം സ്‌കൂളിന്റെ ശോചനീയാവസ്ഥ സംബന്ധിച്ചും അധ്യാപകര്‍ക്കെതിരേയും വെളിപ്പെടുത്തല്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കരുതെന്നും പ്രത്യേക നിര്‍ദേശമുയര്‍ന്നു.

സംഭവത്തിന് ശേഷം അവധി തുടരുന്നതിനാല്‍ യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ച കഴിഞ്ഞും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ചൊവ്വാഴ്ചയും ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവര്‍ സംഭവശേഷം ഒളിവിലാണ്. ഇവര്‍ക്കെതിരേ പൊലിസ് കേസ് ചുമത്തിയിട്ടുണ്ട്. ഇവരുടെ വീടുകളില്‍ പൊലിസ് പോയിരുന്നെങ്കിലും അറസ്റ്റ് ചെയ്യാനായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago