HOME
DETAILS
MAL
ബിഹാറില്‍ 26 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
backup
July 30 2017 | 03:07 AM
പട്ന: ബി.ജെ.പി സഹായത്തോടെ വീണ്ടും അധികാരത്തില്‍ വന്ന നിതീഷ് കുമാര്‍ സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചു.
ഇന്നലെ 26 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇവരില്‍ 11 പേര് ബി.ജെ.പി മന്ത്രിമാരാണ്. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയാണ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം അധികാരമേറ്റിരുന്നു.
243 അംഗനിയമസഭയില്‍ പരമാവധി 37 മന്ത്രിമാരെ നിയമിക്കാമെന്നാണ് വ്യവസ്ഥ.
മന്ത്രിമാരുടെ സ്ഥാനാരോഹണ ചടങ്ങില്‍ എന്‍.ഡി.എയുടെ ഘടക കക്ഷികളായ രാഷ്ട്രീയ ലോക്ശക്തി പാര്‍ട്ടിയും എച്ച്.എ.എം പാര്‍ട്ടിയും വിട്ടുനിന്നത് ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."