ബി.ജെ.പി ഭരണം രാജ്യത്തെ അസ്ഥിരപ്പെടുത്തി: രാഹുല്‍
ജഗദാല്‍പൂര്‍: 2014ല്‍ അധികാരം ലഭിച്ച ശേഷം തെറ്റായ മാര്‍ഗത്തിലൂടെ സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിച്ച് അധികാരത്തില്‍ വരാനുള്ള ബി.ജെ.പി ശ്രമത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ജമ്മുകശ്മിര്‍ അടക്കമുള്ള സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്തി വശത്താക്കാനാണ് കേന്ദ്രാധികാരം ഉപയോഗിച്ച് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഛത്തിസ്ഗഡില്‍ ഗോത്രവര്‍ഗ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. എന്‍.എസ്.യു ആണ്് പരിപാടി സംഘടിപ്പിച്ചത്.
സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ്. ഇത് ചൈനയും പാകിസ്താനും ചൂഷണം ചെയ്യുകയാണ്. ബി.ജെ.പി അധികാരത്തില്‍ എത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടായത്. യു.പി.എ ഭരണകാലത്ത് ജമ്മു കശ്മിര്‍ സമാധാനത്തിലേക്ക് നീങ്ങിയിരുന്നു. ഭീകരവാദം ഏറെക്കുറെ അവസാനിച്ചതായിരുന്നു. അതെല്ലാം ബി.ജെ.പി ഭരണത്തില്‍ തകര്‍ക്കപ്പെട്ടു. സിക്കിം, ഛത്തിസ്ഗഡിലെ ബസ്തര്‍ എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, എന്നിവിടങ്ങളില്‍ സമാധാനം ഇല്ലാതായി.
കശ്മിരില്‍ കലാപമുണ്ടാകുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ സംഘ് പരിവാറും പാകിസ്താനും ചൈനയുമാണ്. കശ്മിരില്‍ പി.ഡി.പിയുമായി സഖ്യം ചേര്‍ന്നതോടെ അവിടെ അസ്വസ്ഥതകള്‍ രൂക്ഷമായി. ഛത്തിസ്ഗഡില്‍ രൂപം കൊള്ളുന്ന കലാപത്തില്‍ നേട്ടം കൊയ്യുന്നത് സംഘ് പരിവാറും വ്യവസായികളുമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."